2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം വലിയ വിജയമായിരുന്നു.
ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിച്ച ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ പാട്ടുകൾ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയിരുന്നു.
പ്രേമത്തിന് ശേഷം ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രങ്ങൾ അധികം വന്നിട്ടില്ലായിരുന്നു. തൊബാമ എന്ന ചിത്രമെല്ലാം ഇറങ്ങിയിരുന്നുവെങ്കിലും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ശ്രദ്ധ നേടിയ നേരവും ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു.
എന്നാൽ ആലുവ ടീം വീണ്ടും ഒന്നിക്കുമെന്നും ഒരു സിനിമ തീർച്ചയായും വരുമെന്നും നടൻ കൃഷ്ണ ശങ്കർ പറയുന്നു. ചിത്രത്തിന്റെ ഷൂട്ട് ആലുവയിൽ തന്നെയാണെങ്കിൽ നന്നായിരിക്കുമെന്നും താരം പറഞ്ഞു. പ്രേമത്തിലെ പാലം കാരണം ആലുവയിലെ ആളുകൾക്ക് ഇപ്പോൾ തന്നെ ദേഷ്യം വരുന്നുണ്ടെന്നു തമാശരൂപേണ താരം കൂട്ടിച്ചേർത്തു. പുതിയ ചിത്രം പട്ടാ പകലിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആലുവ ടീമിന്റെ സിനിമ ഉടനെ വരും. ഉടനെ വരുത്തണം. ആലൂവയിൽ തന്നെയാണ് ഷൂട്ടെങ്കിൽ നല്ല രസമായിരിക്കില്ലേ. അത് കുറച്ചുകൂടെ രസമായിരിക്കും.
ആലുവയിൽ ഇപ്പോൾ തന്നെ ആ ‘പ്രേമം പാലം’ കാരണം ആളുകൾക്ക് ദേഷ്യം വരുന്നുണ്ട്. എന്തായാലും ഒരു പടം വരാൻ സാധ്യതയുണ്ട്. സാധ്യതയല്ല വരും എന്നാണ് എന്റെ വിശ്വാസം,’കൃഷ്ണ ശങ്കർ പറയുന്നു.
Content Highlight: Krishna Shankar Says That He Want to Do Another Film With Premam Team