2024 ഐ.സി.സി ടി-ട്വന്റി ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇതോടനുബന്ധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി-ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. പരമ്പരയിലെ അവസാന മത്സരം നാടകീയമായ രണ്ടാം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചത്.

എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി തിരിച്ചു വന്നെങ്കിലും ആക്രമണ രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഗോള്‍ഡണ്‍ ഡക്കില്‍ പുറത്താകുകയായിരുന്നു. ഇതേ രീതിയല്‍ തന്നെയായിരുന്നു മലയാളിയും വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു സാംസണും പുറത്തായത്. വിരാടിന്റെ ഈ സമീപനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
ടി-20യില്‍ സിക്‌സും ഫോറും അടിക്കുന്നതിന് വിരാട് സമയമെടുക്കണമെന്നാണ് മുന്‍ താരം അഭിപ്രായപ്പെട്ടത്. തുടക്കത്തില്‍ തന്നെ കൂറ്റന്‍ ഷോട്ടുകള്‍ക്ക് പോയാല്‍ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി. തുടക്കത്തില്‍ തന്നെ അഗ്രസീവ് ആകുന്നതിന് പകരം സ്വന്തം രീതിയില്‍ ഉറച്ച് നില്‍ക്കാനും ശ്രീകാന്ത് പറഞ്ഞു.
‘സ്ട്രൈക്ക് റേറ്റ് പ്രധാനമാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ അതിന്റെ പിന്നാലെ ഓടിയാല്‍ പരാജയപ്പെടും. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. നിങ്ങള്‍ക്ക് എല്ലായിപ്പോഴും കണക്റ്റുചെയ്യാനാകില്ല. വിരാട് സ്വന്തം രീതി തുടരണം. തന്റെ കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം അത് പിന്തുടരുന്നുണ്ട്, അതില്‍ ഉറച്ചുനില്‍ക്കണം, ”അദ്ദേഹം പറഞ്ഞു.
Content Highlight: Kris Srikkanth Warns Virat Kohli