വരാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യന്‍ 15 അംഗ ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഉള്‍പ്പെടും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
‘സഞ്ജു സാംസണിനെ വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കളിപ്പിക്കാന്‍ പാടില്ല. കാരണം സഞ്ജുവിന് മൂന്നാം നമ്പറിലും നാലാം നമ്പറിലും മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ സ്ഥാനങ്ങള്‍ സൂര്യകുമാര്‍ യാദവ് ശിവം ദുബെ എന്നിവര്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടീമിന് ആവശ്യമില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉണ്ടാകും. വിക്കറ്റ് കീപ്പറായി റിഷബ് പന്ത് ആയിരിക്കണം ഉണ്ടാവേണ്ടത്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വം രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനോടകം തന്നെ എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 62.60 ആവറേജിലും 152.42 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഇതിനുപുറമെ രാജസ്ഥാന്റെ വിക്കറ്റിന് പിന്നിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഒരു മത്സരങ്ങളിലും ഈ തകര്‍പ്പന്‍ പ്രകടനം സഞ്ജു ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Kris Srikanth talks about Sanju Samson