| Sunday, 24th February 2019, 2:16 pm

വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, ഉപവാസമിരിക്കാന്‍ തയ്യാറുണ്ടോ; വി.ടി ബല്‍റാമിനെ നിരാഹാര സമരത്തിന് വെല്ലുവിളിച്ച് കെ. ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി വീണ്ടും കെ.ആര്‍ മീര. “വായില്‍ പഴം” എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകമെന്നും നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷന്‍ എന്നും പറഞ്ഞാണ് രൂക്ഷ പരിഹാസവുമായി മീര രംഗത്തെത്തിയത്.

കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതലയുള്ള എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയോട് ഒരു അപേക്ഷയുണ്ടെന്നും തനിക്ക് വരുന്ന കമന്റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ടെന്നും പരിഹാസ രൂപേണ മീര പറയുന്നു.

കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം, ഒരു മിനിമം വായനാസുഖം വേണ്ടേയെന്നും ചോദിച്ചാണ് കെ. ആര്‍ മീര തനിക്ക് നേരെ ഫേസ്ബുക്കില്‍ തുടരുന്ന അസഭ്യവര്‍ഷത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ എന്റെ ഫേസ്ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചു. അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകള്‍. എല്ലാ കമന്റുകള്‍ക്കും ഒരേ ഭാഷ.- മീര പറയുന്നു.

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,


കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 72 വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍; അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.ഐ.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ? ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.- മീര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിരാഹത്തിനായി മൂന്നു നിബന്ധനകളും കെ. ആര്‍ മീര മുന്നോട്ടു വെക്കുന്നു.

1. ഉപവാസ സത്യഗ്രഹം ഫേസ്ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

ഇങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താമെന്നും അല്ലാതെ ഫേസ്ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ? – എന്നും ചോദിച്ചാണ് കെ. ആര്‍ മീര പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ എന്റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകള്‍. എല്ലാ കമന്റുകള്‍ക്കും ഒരേ ഭാഷ.

“വായില്‍ പഴം” എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷന്‍.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല.

അനില്‍ ആന്റണിയോട് ഒരു അപേക്ഷ :

കമന്റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.ഐ.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.

മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ്ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം.

അല്ലാതെ ഫേസ്ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?

We use cookies to give you the best possible experience. Learn more