Kerala News
കെ. ആര്‍ ഗൗരിയമ്മയെ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 31, 01:37 pm
Sunday, 31st January 2021, 7:07 pm

ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ. ആര്‍ ഗൗരിയമ്മയെ മാറ്റി. ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കും.

നിലവിലെ പ്രസിഡന്റ് എ. എന്‍ രാജന്‍ ബാബു ജെ.എസ്.എസിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജിനെയും നിയമിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗൗരിയമ്മ തന്നെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

ജെ.എസ്.എസ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നത്. 1994ല്‍ ആണ് പാര്‍ട്ടി രൂപീകരിച്ചത്.

ജെ.എസ്.എസ് നിലപാടുകള്‍ അംഗീകരിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് നേരത്തെ ഗൗരിയമ്മ പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ജെ.എസ്.എസ് എട്ടാമത് ദ്വിദിന സംസ്ഥാന സമ്മേളനത്തില്‍ വായിച്ച സന്ദേശത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KR Gouriyamma changed from the general secretary position of JSS