| Saturday, 6th April 2024, 9:15 pm

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ രാജുവേട്ടന്റെ ആ സിനിമയിലെ പാട്ടിന് ഡാൻസ് കളിച്ചിരുന്നു: കെ.ആർ. ഗോകുൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ പൃഥ്വിരാജിന്റെ ഒരു ഫാൻബോയിയാണെന്ന് നടൻ കെ.ആർ. ഗോകുൽ. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് താൻ പൃഥ്വിരാജിന്റെ ലോലിപോപ്പ് സിനിമയിലെ പാട്ടിന് ഡാൻസ് കളിച്ചിട്ടുണ്ടെന്നും ആ കാര്യം പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുൽ കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും പൃഥ്വിരാജിന്റെ ഫാൻ ബോയ് ആണെന്നും എന്നാൽ സെറ്റിൽ വേറൊരു തരത്തിലുള്ള ബോണ്ടിങ് ആയിരുന്നെന്നും ഗോകുൽ റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ഞാൻ രാജുവേട്ടന്റെ ഫാൻബോയിയാണ്. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് രാജുവേട്ടന്റെ ലോലിപോപ്പ് സിനിമയിലെ ഒന്ന് രണ്ട് മൂന്ന് നാല് എന്ന പാട്ടിന് ഡാൻസ് കളിച്ചിട്ടുണ്ട്. ഞാനത് രജുവെട്ടൻ്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഫാൻ ബോയ് ആണ്. പക്ഷെ വേറെ ഒരു കൈൻഡ് ഓഫ് ബോണ്ടിങ് ആയിരുന്നു അവിടെ വന്നു.

എന്റെ ഏറ്റവും വലിയ നേട്ടം എന്തെന്ന് വെച്ചാൽ, ഞാൻ പതിനേഴാം വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. അന്നുമുതൽ 22 വയസ്സിലാണ് ലാസ്റ്റ് ഷോട്ട് എടുത്തത്. ഇന്നുവരെ സെറ്റിൽ വെച്ച് ഏറ്റവും പ്രായം കുറവുള്ള ആൾ ഞാനാണ്. സെറ്റിലെ കുഞ്ഞനിയൻ ആയിരുന്നു ഞാൻ. എന്നെ ഒരു അനിയനെ പോലെ കാണുമായിരുന്നു,’ കെ.ആർ. ഗോകുൽ പറയുന്നു.

സെറ്റിൽ പൃഥ്വിരാജ് തന്നെ കംഫേർട് ആക്കിയതിനെക്കുറിച്ചും ഗോകുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘രാജുവേട്ടന്റെ അടുത്തുനിന്ന് മാത്രമല്ല എല്ലാവരുടെ അടുത്തുനിന്ന് എനിക്ക് കെയർ കിട്ടിയിട്ടുണ്ട്. രാജുവേട്ടന്റെ അടുത്തുനിന്ന് നല്ല കെയറും കാര്യങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഈ ഷെഡ്യൂൾ തുടങ്ങുന്നതിനുമുമ്പ് തന്നെ രാജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചിട്ട് ഒരു ചായ ഒക്കെ ഇട്ടു തന്നു. എന്നെ കംഫർട്ട് ആക്കുകയാണ് ചെയ്തത്.

നിനക്ക് പേടിയുണ്ടോ, ടെൻഷൻ ഉണ്ടോ എന്നൊക്കെ ചോദിച്ചു. ടെൻഷൻ ആവണ്ട, നിന്നെ ആർക്കും അറിയില്ല. നിനക്കെന്തും ചെയ്യാം അതിനുള്ള അൾട്ടിമേറ്റ് ഫ്രീഡം നിനക്കുണ്ട്. അത് ചെയ്യടാ. പൊളിക്ക്, നാച്ചുറലായി ചെയ്യ്’ എന്നൊക്കെ പറഞ്ഞ് രാജുവേട്ടൻ ആദ്യം നന്നായിട്ട് കംഫർട്ട് ആക്കുകയാണ് ചെയ്തത്,’ ഗോകുൽ പറഞ്ഞു.

Content Highlight: KR Gokul says that he is prithviraj’s fan boy

We use cookies to give you the best possible experience. Learn more