മരുഭൂമിയിൽ ഷൂട്ട് ചെയ്തപ്പോഴുള്ള കഷ്ട്ടപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ കെ.ആർ. ഗോകുൽ. ഒരു ഷോട്ട് എടുക്കുന്ന സമയത്ത് താൻ തലകറങ്ങി വീണിരുന്നെന്നും അതുപോലെ പൃഥ്വിരാജും അതേ ദിവസം വീണിരുന്നെന്നും ഗോകുൽ പറഞ്ഞു. സെറ്റിൽ ഡോക്ടർ ഒക്കെ ഉണ്ടായിരുന്നെന്നും ഒരു സീനിൽ കാലിൽ മസിൽ കയറി ബ്ലാക്ക് ഔട്ട് ആയി വീണുപോയെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ ബ്ലാക്ക് ഔട്ട് ആയിട്ട് വീണിരുന്നു. രാജുവേട്ടൻ അന്ന് ബ്ലാക്ക് ഔട്ട് ആയിരുന്നു. സെറ്റിൽ ഡോക്ടറൊക്കെ ഉണ്ടായിരുന്നു. സെറ്റിൽ ഓൺ ടൈം ഡോക്ടർസ് ഒക്കെ ഉണ്ടായിരുന്നു. ഒരു സീനിൽ മസിലൊക്കെ കയറി ഞാൻ ബ്ലാക്ക് ഔട്ട് ആയിട്ട് പോയിട്ടുണ്ടായിരുന്നു. മരുഭൂമിയിലെ ചൂടല്ലേ അതൊക്കെ തരണം ചെയ്യാൻ കുറച്ച് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു.
രാത്രി നൈറ്റ് ഷൂട്ട് എടുക്കുന്ന സമയം ആണെങ്കിൽ ഭയങ്കര തണുപ്പായിരുന്നു. അവിടെ കാണിച്ചതൊക്കെ വൻ ആക്ടിങ് ആണ്. ഫസ്റ്റ് സീനിൽ വണ്ടിയിൽ പിടിച്ചു പോകുന്ന സമയത്തൊക്കെ തണുപ്പെന്ന് പറഞ്ഞാൽ തണുപ്പ് കിടുകിട വിറക്കുന്ന തണുപ്പാണ്. ബാക്കിയുള്ളവരൊക്കെ പെൻഗ്വിനെ പോലെ ഫുൾ കവർ ചെയ്തിട്ട് ഇരിക്കുകയാണ്. മൂന്നാല് ലയർ വരുന്ന ഡ്രെസ് ഒക്കെ ഇട്ട് നിക്കുന്ന സമയത്താണ് നമ്മൾ അങ്ങനെ നില്കുന്നത്. നമുക്കത് പറ്റില്ലല്ലോ,’ ഗോകുൽ പറഞ്ഞു.
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു.
മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.
Content Highlight: KR Gokul about the difficulties in aadujeevitham