| Wednesday, 3rd April 2024, 9:32 pm

ആ സമയത്ത് അമ്മ ബ്ലെസി സാറിനെ വിളിച്ച് ചീത്ത പറയുമായിരുന്നു: കെ.ആർ ഗോകുൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. വർഷങ്ങൾക്ക് മുൻപ് മരുഭൂമിയിൽ അകപ്പെട്ടുപോയ നജീബിൽ നിന്നും ഉൾക്കൊണ്ടുകൊണ്ട് ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. നോവലിലെ നായകന്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ കൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മറ്റൊരു താരമാണ് കെ. ആർ ഗോകുൽ.

താരം അവതരിപ്പിച്ച ഹക്കീം എന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമാണ് സിനിമയിലുള്ളത്. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ അമ്മ സംവിധായകൻ ബ്ലെസിയെ വിളിക്കുമായിരുന്നെന്ന് ഗോകുൽ പറഞ്ഞു. ബ്ലെസിയെ വിളിച്ചിട്ട് താൻ ഭക്ഷണം കഴിക്കാത്തതിന് ചീത്ത പറയുമായിരുന്നെന്നും ഗോകുൽ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആ സമയത്ത് അമ്മ ബ്ലെസി സാറെ വിളിച്ചിട്ടുണ്ടായിരുന്നു. മോൻ കഴിക്കുന്നില്ല എന്ന രീതിയിലൊക്കെ വിളിച്ചിട്ട് ചീത്ത ഒക്കെ പറഞ്ഞിട്ടുണ്ട് . ഏട്ടനൊക്കെ കണ്ടിട്ട് ഇമോഷണൽ ആയി. സ്വന്തം അനിയൻ ഇങ്ങനെ ഒരു സ്ക്രീനിൽ ഒക്കെ കാണുന്നതും ബാക്കിയുള്ള ഓഡിയൻസ് ഒക്കെ സ്വീകരിക്കുന്നത് കാണുമ്പോൾ ഭയങ്കര പ്രൗഡ് ആയി നിൽക്കുകയാണ് ഇപ്പോൾ,’ കെ.ആർ ഗോകുൽ പറഞ്ഞു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. യോദ്ധ എന്ന സിനിമയുടെ സംഗീതം ചെയ്ത് 30 വര്‍ഷത്തിന് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത മലയാളസിനിമ കൂടിയാണ് ആടുജീവിതം. ആടുജീവിതത്തിന് ശേഷം മലയന്‍കുഞ്ഞ് എന്ന സിനിമക്കും റഹ്‌മാന്‍ കമ്പോസ് ചെയ്തിരുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്.

പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

Content Highlight: KR Gokul about his family’s response after aadujeevitham

We use cookies to give you the best possible experience. Learn more