| Monday, 8th April 2024, 8:47 am

ആടുകളോടുള്ള ബന്ധം ആ ഒറ്റ ഡയലോഗിൽ സാറ് സ്ഥാപിച്ചെടുത്തു; അങ്ങനെയാണ് നജീബ്ക്ക പറയുന്നത്: കെ.ആർ ഗോകുൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിലെ ചില ഡയലോഗിൽ സംവിധായകൻ ബ്ലെസിയുടെ ചില ഇടപെടലുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ കെ.ആർ. ഗോകുൽ. നജീബ് ആടുകളോട് തിരിച്ച് പോരുമ്പോൾ പറയുന്നത് ബ്ലെസിയുടെ ഇടപെടൽ ആണെന്നും ഗോകുൽ പറഞ്ഞു. ആടുകളോടുള്ള ബന്ധം ആ ഒറ്റ ഡയലോഗിൽ ബ്ലെസി സ്ഥാപിച്ചെടുത്തെന്നും ഗോകുൽ കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമുക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ഒരു സ്ഥലത്ത് കൂടി അവസാനം നമുക്ക് പോകണമെന്നില്ല അപ്പോൾ ഞാൻ പോകുവാണ് കേട്ടോ എന്നല്ലേ പറയുക. ആ സ്നേഹത്തോടെ അല്ലെ പറയുക. അതുപോലെയാണ് നജീബ്ക്ക ആടുകളുടെ അടുത്ത് പറയുന്നത്. ഞാൻ പോകുവാടാ എന്നാ പറഞ്ഞത്. ബ്ലെസി സാറിന്റെ കോൺട്രിബ്യൂഷൻ ആണ്. ആടുകളോടുള്ള ബന്ധം ഒറ്റ ഡയലോഗിൽ സാറ് സ്ഥാപിച്ചെടുത്തു,’ കെ. ആർ. ഗോകുൽ പറയുന്നു.

മൂന്ന് വർഷത്തിന് ശേഷം ഹക്കീമും നജീബും കണ്ടുമുട്ടുന്ന സീൻ എത്ര തവണ എടുത്തു എന്ന ചോദ്യത്തിനും അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘ആ ഒരു സീന് അധികം ടേക് ഒന്നും പോയില്ല. ഓർഗാനിക് ആയിട്ട് ഞങ്ങളുടെ കയ്യിൽ വന്നുപോയ സംഭവങ്ങളാണ്.

ആ ഒരു സമയത്ത് ആ സ്ഥലത്തുണ്ടായ ഒരു മൂഡിൽ സംഭവിച്ചു പോയതാണ്. ഒരു വൈകുന്നേര സമയത്താണ് അത് ഷൂട്ട് ചെയ്തത്. സാറിന്റെ സ്ക്രിപ്റ്റിന്റെ സൈഡിൽ കുനുകുനാ എന്ന രീതിയിൽ എഴുതിവെക്കും.

ഓരോ ഡിസ്ക്രിപ്ഷനും കാര്യങ്ങളുമൊക്കെ സാറിന്റെ സ്വന്തം സ്ക്രിപ്റ്റിന്റെ സൈഡിൽ എഴുതിയിട്ടുണ്ടാകും . ആ സീൻ ഹെവൻലി വരണമെന്നാണ് എഴുതിയത് . ആ ഒരു മൂഡ് വരണം എന്നാണ് സാർ എഴുതിവച്ചത്. ഞങ്ങൾ നിൽക്കുന്നത് അങ്ങനെ ഒരു സ്ഥലത്താണ്.

അപ്പോൾ നമ്മുടെ മൈൻഡിൽ വർക്ക് ചെയ്യുന്നുണ്ടല്ലോ, 3 വർഷത്തിനു ശേഷമാണ് കാണുന്നത് എന്നത്. മൂന്ന് വർഷത്തെ കാര്യങ്ങൾ ഒരു മിനിട്ടു കൊണ്ടാണ് അവൻ പറഞ്ഞു തീർക്കുന്നത്. അത് തീർക്കാൻ ശ്രമിക്കുന്നത്. അവന്റെ ഉള്ളിൽ നിന്ന് പൊട്ടിയിട്ടുള്ള പരിഭവം പറച്ചിലാണ്,’ കെ. ആർ. ഗോകുൽ പറഞ്ഞു.

Content Highlight: KR Gokul about blessy’s intervention in aadujeevitham

We use cookies to give you the best possible experience. Learn more