| Thursday, 30th August 2018, 11:22 am

നിര്‍ബന്ധിത ദുരിതാശ്വാസ പിരിവിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍ കണമെന്ന ആവശ്യത്തേയാണ് കെ.പി.എസ്.ടി.എ എതിര്‍ക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്സവ ബത്തയും, രണ്ട് ദിവസത്തെ ശമ്പളവും അധ്യാപകര്‍ നല്‍കി, ഇതിന് പുറമേ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമാക്കേണ്ടതില്ല എന്നാണ് അധ്യാപക സംഘടനയുടെ നിലപാട്.


ALSO READ: പ്രളയം ബാധിച്ച കേരളത്തിന് ഇന്ത്യന്‍ നാവികസേന നല്‍കുക 8.9 കോടി രൂപ


കെ.പി.എസ്.ടി.എ ഒന്നാം ഗഡുവായി ഇരുപത് ലക്ഷം രൂപ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ തന്നെ കെ.പി.സി.സിക്ക് നല്‍കിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി.എസ്.ടി.എ അവകാശവാദം ഉന്നയിക്കുന്നു.

പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ ആദ്യം ചെലവ് ചുരുക്കണമെന്നും, ഓഖി ഫണ്ട് സുതാര്യമായി വിനിയോഗിച്ചില്ല എന്നുമാണ് വിമര്‍ശനങ്ങള്‍.


ALSO READ: ഫാസിസ്റ്റ് വിരുദ്ധ ഗൂഡാലോചനയ്ക്ക് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്, അപ്പോള്‍ ഫാസിസമുണ്ടെന്ന് പൊലീസിനും സംശയമില്ലല്ലേ; കെ.എ ഷാജി


എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ സന്നദ്ധത അറിയിച്ച് കൊണ്ട് ആളുകള്‍ മുന്നോട്ട് വരുമ്പോള്‍, സമൂഹത്തിന് മാതൃകയാവേണ്ട അധ്യാപക സമൂഹം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more