| Saturday, 15th September 2018, 11:32 pm

നോര്‍ക്കയുടെ വെബ്‌സൈറ്റുണ്ടാക്കാന്‍ കെ.പി.എം.ജിക്ക് നല്‍കിയത് 66 ലക്ഷം; ഉത്തരവിറങ്ങിയത് കേരളം പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് 17ാം തിയ്യതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുമ്പോള്‍ സംസ്ഥാന സര്ക്കാനര്‍ വകുപ്പായ നോര്ക്ക യ്ക്ക് വെബ്സൈറ്റുണ്ടാക്കാന്‍ കെ.പി.എം.ജി നല്കിസയത് 66 ലക്ഷം രൂപയുടെ കരാര്‍.

കേരളം പ്രളയത്തില്‍ ദുരിതമനുഭവിച്ചു കൊണ്ടിരുന്ന ആഗസ്റ്റ് 17 നാണ് സര്ക്കാ ര്‍ ഈ ഉത്തരവ് ഇറക്കിയത്. ലോക നിലവാരത്തിലുള്ള നിരവധി വെബ് സൈറ്റുകള്‍ നിര്മ്മി ക്കുകയും വിദേശ കമ്പനികള്ക്ക്വ ഇത്തരം ജോലികള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന നിരവധി കമ്പനികള്‍ ഇന്ത്യയില്‍ നിലനില്‌ക്കെ യാണ് ഒരു വിദേശ കമ്പനിക്ക് ഇത്രയും തുക മുടക്കി സര്ക്കാ ര്‍ കരാര്‍ നല്കി യിരിക്കുന്നത്.

നിലവില്‍ പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനര്‌നിമര്മാകണ പ്രക്രിയയുടെ കണ്‌സയള്ട്ടകന്റായി കെ.പി.എംജിയെ ഏല്പ്പിമച്ചതിനെതിരെ വിവാദം പുകയുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ ഉത്തരവ് പുറത്തുവരുന്നത്.

സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സൗജന്യമായി കണ്‌സതള്ട്ട ന്‌സിു ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നതു കൊണ്ടാണ് കെ.പി.എം.ജിക്ക് കരാര്‍ നല്കിോയതെന്നു ന്യായീകരിച്ച സര്ക്കാതര്‍ നോര്‌ക്കെയുടെ വെബ്പോര്ട്ടനല്‍ റീഡിസൈന്‍ ചെയ്യുന്നതിന വേണ്ടി മാത്രം 66 ലക്ഷം രൂപ അനുവദിച്ചത് എന്ത് കൊണ്ടാണെന്ന് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്‌തെന്ന് മനോരമ വാര്‍ത്ത ; താന്‍ അറിയാതെയെന്നോ എന്ന് കോളേജിലെ പ്രിന്‍സിപ്പാള്‍; വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

നോര്ക്ക യുടെ വെബ്പോര്ട്ടമല്‍ റീഡിസൈന്‍ ചെയ്യുന്നതിനായുള്ള ഈ ജോലിക്കു 66 ലക്ഷം രൂപ വേണമോ എന്നതാണ് ചോദ്യമെന്നും കെല്‌ട്രോ ണ്‍, സിഡിറ്റ് തുടങ്ങിയ സര്ക്കാ ര്‍ ഏജന്‌സിികള്ക്ക് കുറഞ്ഞചിലവില്‍ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വന്തുഞകയ്ക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നല്കിഞയത്. ആരുടെ താത്പര്യമാണ് ഇതില്‍ പ്രവര്ത്തി്ച്ചതെന്ന് സര്ക്കാിര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ വെബ് പോര്ട്ട ല്‍ നിര്മ്മാ ണവുമായി ബന്ധപ്പെട്ട ചുമതലകള്‍ കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്പ്പിപച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് നോര്ക്ക റൂട്‌സ് അധികൃതര്‍ പറയുന്നത്.
“”ഇത്തരമൊരു ഉത്തരവിലേയ്ക്ക് നീങ്ങിയത് നാല് മാസം തുടര്ച്ച യായ ചര്ച്ചതകള്ക്കുംി മറ്റ് നടപടിക്രമങ്ങള്ക്കുംദ ശേഷമാണ്. 66 ലക്ഷം രൂപ ചെലവാക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ശരിയല്ല. ഇത്തരം ജോലികള്ക്ക്ക വേണ്ടി വരുന്നതും, ഐ.റ്റി സ്ഥാപനങ്ങള്‍ നിലവില്‍ ഈടാക്കുന്നതുമായ പ്രതിഫലം പരിശോധിച്ചാല്‍ നോര്ക്കക റൂട്‌സ്ഉണ്ടാക്കിയ കരാര്‍ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുന്നതാണെന്നു കാണാന്‍ കഴിയും.”” നോര്ക്കശ റൂട്‌സ് പറയുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നോര്ക്ക റൂട്‌സിന്റെ പ്രചാരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് സോഫ്റ്റ് വെയറുകള്‍ നവീകരിക്കുതിനും ഓണ്‌ലൈ്ന്‍ രജിസ്ട്രേഷന്‍, ഡാറ്റാബേസ് രൂപീകരണം എന്നിവ മെച്ചപ്പെടുത്തുതിനും ഉദ്ദേശ്യമുണ്ട്. ഇതിനെല്ലാമായി ആന്‌ഡ്രോ യിഡ്, ഐ.ഓ.എസ് സംവിധാനങ്ങള്‍ മുഖേന പ്രവര്ത്തി ക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കാനും തീരുമാനിക്കുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്ഫ്ര്‌മേ്ഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്ഫ്ര്മാ്റ്റിക്സ് സെന്റര്‍ സര്വ്വീനസസ് ഇന്‌കോ്ര്പ്പിറേറ്റഡ് (നിക്സി) എന്ന സ്ഥാപനം എംപാനല്‍ ചെയ്തിട്ടുള്ള ഏജന്‌സികകളില്‍ നിന്ന് കെ.എസ്.ഐ.ഡി.സി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍.എഫ്.പി) ക്ഷണിക്കുകയുണ്ടായി. കെ.പി.എം.ജി, വിപ്രോ, ഏണസ്റ്റ് ആന്റ് യങ്, ഡെലോയിറ്റ്, പി.ഡബ്ല്യു.സി എന്നീ അഞ്ച് ഏജന്‌സിസകളാണ് നിലവില്‍ നിക്സി എംപാനല്‍ ചെയ്തിട്ടുള്ളത്.

2018 ഏപ്രില്‍ 14ന് നടന്ന പ്രീ ബിഡ് മീറ്റിങ്ങില്‍ ഇവയില്‍ കെ.പി.എം.ജി, വിപ്രോ, പി.ഡബ്ല്യു.സി എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. കെ.പി.എം.ജി, വിപ്രോ എീ ഏജന്‌സി്കള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രൊപ്പോസല്‍ സമര്പ്പി ക്കുകയും മെയ് 14ന് അവര്‍ ടെക്നിക്കല്‍ കമ്മിറ്റി മുമ്പാകെ പ്രസന്റേഷന്‍ നടത്തുകയും ചെയ്തു. രണ്ട് കൂട്ടരും യോഗ്യത നേടിയതിനെത്തുടര്ന്ന്പ മെയ് 18ന് ഫിനാല്ഷ്യളല്‍ ബിഡ് പരിശോധിച്ചു. വിപ്രോ 2 കോടി 97 ലക്ഷം രൂപയും കെ.പി.എം.ജി 66 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. അതിനെ തുടര്ന്ന്ര ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട സ്ഥാപനമായ കെ.പി.എം.ജിയെ കെ.എസ്.ഐ.ഡി.സി സര്ക്കാാരിനോട് ശുപാര്ശു ചെയ്യുകയാണ് ഉണ്ടായത്. എന്നാണ് നോര്ക്കാ പറയുന്നത്.

ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്ക്കാറരിന്റെ കരിമ്പട്ടികയിലുമുള്ള ഒരു കമ്പനിയുമാണ് കെ.പി.എം.ജി ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജിക്കെതിരെ ഇന്ത്യ ഉള്‌പ്പെ ടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്. ഇമൃശഹഹശീി എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിര്വയഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട് നിന്ന് സര്ക്കാകരിന് നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more