| Thursday, 10th March 2022, 3:15 pm

ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനം, ദുഃഖമുണ്ട്; സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ; മുഖ്യമന്ത്രിയോട് വി.ടി. ബല്‍റാം 

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയെ അടുത്ത് നിര്‍ത്തി പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമാര്‍ശത്തിനെതിരെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയാണ് ബല്‍റാം രംഗത്തെത്തിയത്. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനമാണെന്നും അതില്‍ ദുഖവുമുണ്ടെന്നും സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെയെന്നും വി.ടി. ബല്‍റാം പറഞ്ഞു.

‘ശരിയാണ് സര്‍, ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനം തന്നെയാണ്.ഞങ്ങള്‍ക്കതിന്റെ ദുഖവുമുണ്ട്.ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ,ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ, ‘ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ വാര്‍ത്ത പങ്കുവെച്ച് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബി.ജെ.പി വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്.

നാലിടത്തും വന്‍ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഗോവയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോറ്റ് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഈ തോല്‍വി താങ്ങാനാകുന്നതല്ല.

Content Highlights: KPCC Vice President VT Balram agaist With the response Chief Minister Pinarayi Vijayan in election result  

We use cookies to give you the best possible experience. Learn more