തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി.സരിന്റെ പാർട്ടിയുടെ തീരുമാനത്തിനെതിരെയുള്ള വിമർശനം അച്ചടക്ക ലംഘനമെന്ന് കെ.പി.സി.സി. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി.സരിന്റെ പാർട്ടിയുടെ തീരുമാനത്തിനെതിരെയുള്ള വിമർശനം അച്ചടക്ക ലംഘനമെന്ന് കെ.പി.സി.സി. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും.
തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു പി.സരിന്റെ വിമർശനം. ഇതിനെതിരെയാണ് ഇപ്പോൾ കെ.പി.സി.സി രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസയറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി രംഗത്തെത്തി. പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എ.കെ. ആന്റണി പറഞ്ഞു. ബി.ജെ.പി വോട്ട് കുത്തനെ കുറയുമെന്നും പാലക്കാടും ചേലക്കരയും വയനാടും കോൺഗ്രസ് വിജയിക്കുമെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു. അതോടൊപ്പം വയനാട്ടിൽ പ്രിയങ്ക ഗാന്ധി വലിയ തരംഗം ഉണ്ടാകുമെന്നും എ. കെ ആന്റണി പറഞ്ഞു.
updating…
Content Highlight: KPCC said that Sarin’s statement is a breach of discipline; A.K. Anthony congratulated Rahul Mangootam.