Kerala News
മേയറെ മാറ്റണം; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യമുന്നയിച്ച് ബെന്നി ബഹന്നാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 30, 06:56 pm
Thursday, 31st October 2019, 12:26 am

തിരുവനന്തപുരം: കൊച്ചി മേയറെ മാറ്റണമെന്ന് വീണ്ടും ആവശ്യം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് വീണ്ടും ആവശ്യമുന്നയിച്ചത്. ബെന്നി ബെഹന്നാനാണ് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് വി.ഡി സതീശനും വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സൗമിനി ജെയിനെ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. മേയറെ മാറ്റുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്‌ലീം ലീഗും നേരത്തെ രംഗത്തു വന്നിരുന്നു.

നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും തുടങ്ങി കോര്‍പ്പറേഷന്റെ ഭരണ പരാജയമാണിതിന് കാരണമെന്നും സൗമിനി ജെയിന്‍ രാജിവെച്ചൊഴിയണമെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പു ഫലത്തില്‍ എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വോട്ടു കുറയാനുണ്ടായ കാരണത്തിലും മേയറെ കുറ്റപ്പെടുത്തി എ,ഐ ഗ്രൂപ്പുകള്‍ രംഗത്തു വന്നിരുന്നു.

പാര്‍ട്ടി അറിയിച്ചാല്‍ രാജിവെക്കാമെന്ന് സൗമിനി ജെയിനും അറിയിച്ചിരുന്നു.