തിരുവനന്തപുരം: വിമാനത്തിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ഹോസ്റ്റസ് തന്നെ സമ്മതിച്ചില്ലെന്നും അല്ലാതെ വിമാനത്തില്‍ ഒരു പ്രശ്നവും ഉണ്ടായില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇതിനെക്കുറച്ച് സാമൂഹ്യ മാധ്യമത്തല്‍ എഴുതിയ വ്യക്തിയുടെ ബാക്ക്ഗ്രൗണ്ട് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം അത് പറഞ്ഞില്ലെങ്കിലേ അദ്ഭുതമൊള്ളുവെന്നും സുധാകരന്‍ പറഞ്ഞു.
‘പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ഹോസ്റ്റസ് എന്നെ സമ്മതിച്ചില്ല. അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ പരാതി കൊടുത്തിട്ടില്ല. പക്ഷെ എയര്‍ഹോസ്റ്റസിനെതിരെ നടപടി എടുത്തെന്നാണ് അറിഞ്ഞത്.
ഇതിനെക്കുറച്ച് എഴുതിയ വ്യക്തിയുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതല്ലെ. സ്വാഭാവികമല്ലെ, അദ്ദേഹം അത് പറഞ്ഞില്ലെങ്കിലല്ലെ അദ്ഭുതമൊള്ളു. എനിക്ക് ഒരു അപമാനവും നേരിടേണ്ടി വന്നിട്ടില്ല,’ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൂരജ് സംഭവം വിശദീകരിച്ചിരുന്നത്. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും ആവശ്യം നിരാകരിച്ച എയര്‍ഹോസ്റ്റസിനോടും ഗ്രൗണ്ട് സ്റ്റാഫിനോടും സുധാകരന്റെ കൂടെ വന്നയാള്‍ തട്ടിക്കയറുകയായിരുന്നു എന്നുമാണ് സൂരജ് പറഞ്ഞത്.
ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞതായും സൂരജ് എഴുതിയിരുന്നു.