Kerala News
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളില്ല, ബല്‍റാമടക്കം നാല് പേര്‍ ഉപാധ്യക്ഷര്‍; കെ.പി.സി.സി ഭാരാവാഹി പട്ടിക പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 21, 03:40 pm
Thursday, 21st October 2021, 9:10 pm

ന്യൂദല്‍ഹി: കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്.

എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല.

പ്രതാപ ചന്ദ്രനാണ് ട്രഷറര്‍.

28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.

നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതാ നേതാക്കള്‍.

വനിതാ-ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയാണ് ഭാരവാഹി പട്ടിക വാര്‍ത്താക്കുറിപ്പായി പുറത്തിറക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KPCC List out VT Balram K Sudhakaran