തിരുവനന്തപുരം: മോദി സ്തുതി നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടി വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി. നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് അബ്ദുള്ളകുട്ടി പോസ്റ്റില്‍ പറയുന്നു. നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഗാന്ധിയുടെ നാട്ടുകാരനായ മോദി ആ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചാണ് ജനപ്രിയനായത്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നയം ആവിഷ്‌കരിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ഉജ്വലയോജന പദ്ധതി എന്നിവയെ പുകഴത്തുന്നുമുണ്ട്. ശുചിമുറിയില്ലാത്തവരോട് മോദി നീതി കാണിച്ചെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് നിലപാടെടുത്ത അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു
നേരത്തെ മോദിയെ സ്തുതിയുടെ തന്നെ പശ്ചാത്തലത്തിലായിരുന്നു സി.പി.ഐ.എം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.