|

പ്രധാനമന്ത്രി കാണിച്ചത് സ്വയം ഇല്ലാതാകുന്ന അല്പത്തരം; പിണറായിയെ കാണാന്‍ വിസമ്മതിച്ച മോദിക്കെതിരെ വിമര്‍ശനവുമായി വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ആവര്‍ത്തിച്ച് അനുമതി നിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. ഈ പ്രവര്‍ത്തികള്‍ വഴി ആ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് മോദി വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും സുധീരന്‍ പറയുന്നുണ്ട്. സ്ഥാനത്തിന്റെ വില ഇല്ലാതാക്കുന്ന മോദി കാണിക്കുന്നത് അല്പത്തരമാണ്.

നാല് തവണയായി മോദി പിണറായിയെ കാണാന്‍ വിസമ്മതിച്ചിരുന്നു. ജൂണ്‍ 16നും 21നും കൂടിക്കാഴ്ചക്ക് സമയം ചോദിച്ചെങ്കിലും ബന്ധപ്പെട്ട മന്ത്രാലയവുമായി സംസാരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം