തൃശ്ശൂര്‍: മുസ്‌ലീം ലീഗ് തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍. തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയാണ് പ്രതിഷേധത്തിന് കാരണം.
തെരഞ്ഞെടുപ്പില്‍ 140 സീറ്റുകളില്‍ ലീഗ് ജില്ലയില്‍ മത്സരിച്ചിരുന്നു. എന്നാല്‍ 20 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇതാണ് പ്രതിഷേധത്തിന്റെ പ്രധാനകാരണം.
നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി തന്നെ ലീഗ് ജില്ലാ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം സംസ്ഥാന നേതൃത്വവും യു.ഡി.എഫും ആശങ്കയോടെയാണ് കാണുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള ജില്ലകളില്‍ ഒന്നാണ് തൃശ്ശൂര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക