| Saturday, 17th November 2018, 2:10 pm

ശശികലയെ കോടതിയില്‍ ഹാജരാക്കും; ജാമ്യമെടുത്തശേഷം സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസിന്റെ അനുമതി. റാന്നി തിരുവല്ല കോടതിയില്‍ ഹാജരാക്കുന്ന ശശികലയ്ക്ക് ജാമ്യം നേടിയ ശേഷം സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

തന്നെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന ശശികല പൊലീസ് സ്റ്റേഷന് മുന്നില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത സുദര്‍ശന്‍ എന്ന പൊലീസുകാരനെതിരെ സിവില്‍കേസ് ഫയല്‍ ചെയ്യുമെന്നും ശശികല പറഞ്ഞു.

ALSO READ: വാഹനം തടയുന്നു, ഭക്ഷണം കിട്ടാനില്ല; ഹര്‍ത്താല്‍ വലച്ചെന്ന് അയ്യപ്പഭക്തര്‍

ഇന്നലെയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വിലക്ക് ലംഘിച്ച് ശബരിമലയില്‍ തുടര്‍ന്നതോടെയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ALSO READ: ശശികല നാടുനീളെ നടന്ന് വര്‍ഗീയവിഷം ചീറ്റുന്നയാള്‍; ഹര്‍ത്താല്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more