ബി.ജെ.പി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ
Sabarimala women entry
ബി.ജെ.പി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 5:07 pm

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ഡി.വൈ.എഫ്.ഐയുടെ ഭക്ഷണവിതരണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ ഭക്ഷണ വിതരണം നടന്നത്.

Image may contain: 1 person, standing and outdoor

വിലക്ക് ലംഘിച്ചു മല കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് മരക്കൂട്ടത്തുവച്ച് ശശികലയെ അറസ്റ്റ് ചെയ്തത്. മല കയറാനെത്തിയ ശശികലയെയും പ്രവര്‍ത്തകരെയും പൊലീസ് ആദ്യം തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് വിശദീകരണം. ഇതില്‍ പ്രതിഷേധിച്ചാണ് പുലര്‍ച്ചെ ഒന്നരയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Read Also : സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ വീണ്ടും ആക്രമണം; ആക്രമിച്ചത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ

എന്നാല്‍ അപ്രതീക്ഷിത ഹര്‍ത്താലില്‍ നിരവധി രോഗികളും അയ്യപ്പ ഭക്തരുമാണ് കുടുങ്ങിയത്. ഹര്‍ത്താല്‍ ജനത്തെ അക്ഷരാര്‍ത്ഥത്തില്‍ വലയ്ക്കുകയായിരുന്നു. ഹര്‍ത്താല്‍ അറിയാതെ ട്രെയിനുകളിലും ദീര്‍ഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാന്‍ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിവെച്ചതോടെ ശബരിമല തീര്‍ത്ഥാടകരും പ്രതിസന്ധിയിലായി.

നിരവധി സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. കൊല്ലത്ത് ആംബുലന്‍സ് അടക്കം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയുണ്ടായി.

Image may contain: 3 people, people sitting