ഘര്‍ വാപ്പസിക്കാലത്തെ ഒരു ക്രിസ്തുമസ് സന്ദേശം
Daily News
ഘര്‍ വാപ്പസിക്കാലത്തെ ഒരു ക്രിസ്തുമസ് സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th December 2014, 3:08 pm

“ചരിത്ര രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ സിന്ധു നദിയുടെ ഓരങ്ങളില്‍ ജീവിച്ച മനുഷ്യരുടെ ഒരു സംസ്‌കാരത്തെയാണ് “ഹിന്ദു” എന്ന പദം അര്‍ത്ഥമാക്കുന്നത്. ഹൈന്ദവത എന്ന ഒരു “മതം” ഇന്ത്യയില്‍ ഉരുവം കൊള്ളുന്നത് ക്രിസ്തുമതം രൂപം കൊണ്ട് കാലങ്ങള്‍ക്ക് ശേഷം ഇസ്‌ലാം മതം ഇന്ത്യയിലേയ്ക്ക് വന്നതിനും ശേഷം മാത്രമാണ്. ഈ ഉപഭൂഖണ്ഡത്തിലേയ്ക്ക് ആദ്യമായി കടന്നുവന്ന അധിനിവേശ ശക്തികള്‍ തന്നെ ആര്യന്മാരാണ്. അവരാണ് ഇവിടത്തെ ജാതി സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍. അതുകൊണ്ട് തന്നെ വിദേശികള്‍ ഇവിടം വിട്ട് പോകണമെന്നാണെങ്കില്‍ ആര്യന്മാരണ് ആദ്യം ഇവിടം വിട്ടു പോകേണ്ടത്.” കെ.പി. ശശി എഴുതുന്നു…

ghar-vapasi-in-xmas-title
kp-sasi

മൂന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും ആദിവാസി-ദളിത് ക്രിസ്ത്യാനികളുടെ ആരാധനാ സ്ഥലങ്ങളും തകര്‍ക്കപ്പെടുകയും 6500ല്‍പ്പരം വീടുകള്‍ കത്തിക്കപ്പെടുകയും ക്രിസ്തീയ വിശ്വാസികളായ പെണ്‍കുട്ടികള്‍ കൂട്ടായി ബലാത്സംഗത്തിനിരയാവുകയും ചെയ്യുകയുണ്ടായി, കണ്ഡമാലിന്റെ സമീപകാല ചരിത്രത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ നമുക്ക് ക്രിസ്തുമതത്തിന്റെ ആദ്യകാല ദിനങ്ങളിലേയ്ക്ക് മടങ്ങിച്ചെല്ലേണ്ടതുണ്ട്.

ഒരു ഡിസംബര്‍ 25നാണ് ക്രിസ്തുദേവന്‍ ജനിക്കുന്നത്. അദ്ദേഹം ഒരു വെള്ളക്കാരനായിരുന്നില്ല. അടിമകളുടെയും ദരിദ്രരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും വിമോചനങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം പോരാടിയത്. രാഷ്ട്രീയ ചരിത്രത്തില്‍ അക്കാലത്തെ ഒരു വിപ്ലവകാരിയായി അദ്ദേഹത്തെ അടയാളപ്പെടുത്താം.

അക്കാലത്തെ മര്‍ദ്ദകഭരണകൂടത്തിനെതിരായ വിപ്ലവ കലഹമായാണ് തന്റെ ആത്മീയ ചൈതന്യത്തെ, ശക്തിയെ അദ്ദേഹം പ്രയോജനപ്പെടുത്തിയത്. ഭരണകൂടഅസഹിഷ്ണുത അദ്ദേഹത്തെ കുരുശിലേറ്റി.

അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്കുവേണ്ടി അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം മാത്രമല്ല,  അദ്ദേഹത്തിന്റെ അസംഖ്യം അനുഭാവികളും കൊലചെയ്യപ്പെട്ടു. അവരുടെ രക്തത്തില്‍ നിന്നും ഉയിര്‍ക്കൊണ്ട വന്‍പിന്തുണയെ തടയാന്‍ മര്‍ദ്ദകഭരണകൂട യന്ത്രങ്ങള്‍ക്കായില്ല. ക്രിസ്തുദേവന്റെ പിന്തുണ വര്‍ധിച്ചതോടെ ഭരണകൂടത്തിനു തന്നെ ക്രിസ്തുമതത്തെ സ്വീകരിക്കേണ്ടിവന്നു. പള്ളികളുണ്ടായി, അവ ശക്തിപ്രാപിച്ചു, സ്വത്തുകള്‍ സമ്പാദിച്ചു, ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഭൂജാതമായി. നീതിക്കായുള്ള മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്തില്‍ നിന്നും വഴിതിരിയാതിരിക്കണമെന്ന് തന്റെ അനുയായികളെ ഓര്‍മിപ്പിച്ചുകൊണ്ട് പോപ് ഫ്രാന്‍സിസിന് ക്രിസ്തുമസ് സന്ദേശം അയക്കേണ്ട സാഹചര്യം വരെയുണ്ടായി. [1]

ക്രിസ്തുദേവന്റെ ഇന്ത്യന്‍ അനുയായികളോട് നിങ്ങള്‍ “വിദേശികളാ”ണെന്നും ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്താലേ ഇന്ത്യയില്‍ ജീവിക്കാനനുവദിക്കൂ എന്നും പറയുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വീണ്ടു ചരിത്രത്തിലേയ്ക്ക് മടങ്ങിപ്പോവുകയാണ്. “ക്രിസ്തുദേവന്‍ ജനിക്കുമ്പോള്‍ ഹിന്ദുവെന്ന “മതം” ഉണ്ടായിട്ടുകൂടിയില്ല” എന്ന് ഉറക്കെ വിളിച്ചു പറയേണ്ട ബാധ്യത നമുക്കുണ്ട്.

ghar-vapasi2
ക്രിസ്തു ദേവന്‍ മുന്നോട്ട് വെച്ച യഥാര്‍ത്ഥ വിമോചന ചൈതന്യത്തിന്റെ വെളിച്ചത്തിലാവണം പോപ്പ് നയിക്കുന്ന പള്ളികളെ കുറിച്ചുള്ള വിമര്‍ശന നിരീക്ഷണങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍.  ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരുടെയെല്ലാം അടിസ്ഥാന സത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ഇത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. മാനവികതയ്ക്കുവേണ്ടി ജീവിതം ത്യജിച്ച ക്രിസ്തുദേവന്റെയും പരിശുദ്ധ ബൈബിളിന്റെയും സ്മരണയില്‍, നീതിയില്ലാതെ സമാധാനം സാധ്യമല്ല എന്ന് ക്രിസ്തീയ ദേവാലയങ്ങള്‍ പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം വന്നിരിക്കുകയാണ്.

മൂന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും ആദിവാസി-ദളിത് ക്രിസ്ത്യാനികളുടെ ആരാധനാ സ്ഥലങ്ങളും തകര്‍ക്കപ്പെടുകയും 6500ല്‍പ്പരം വീടുകള്‍ കത്തിക്കപ്പെടുകയും ക്രിസ്തീയ വിശ്വാസികളായ പെണ്‍കുട്ടികള്‍ കൂട്ടായി ബലാത്സംഗത്തിനിരയാവുകയും ചെയ്യുകയുണ്ടായി, കണ്ഡമാലിന്റെ സമീപകാല ചരിത്രത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ നമുക്ക് ക്രിസ്തുമതത്തിന്റെ ആദ്യകാല ദിനങ്ങളിലേയ്ക്ക് മടങ്ങിച്ചെല്ലേണ്ടതുണ്ട്.

ക്രിസ്തുദേവന്റെ ഇന്ത്യന്‍ അനുയായികളോട് നിങ്ങള്‍ “വിദേശികളാ”ണെന്നും ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്താലേ ഇന്ത്യയില്‍ ജീവിക്കാനനുവദിക്കൂ എന്നും പറയുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വീണ്ടു ചരിത്രത്തിലേയ്ക്ക് മടങ്ങിപ്പോവുകയാണ്. “ക്രിസ്തുദേവന്‍ ജനിക്കുമ്പോള്‍ ഹിന്ദുവെന്ന “മതം” ഉണ്ടായിട്ടുകൂടിയില്ല” എന്ന് ഉറക്കെ വിളിച്ചു പറയേണ്ട ബാധ്യത നമുക്കുണ്ട്.

ചരിത്ര രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ സിന്ധു നദിയുടെ ഓരങ്ങളില്‍ ജീവിച്ച മനുഷ്യരുടെ ഒരു സംസ്‌കാരത്തെയാണ് “ഹിന്ദു” എന്ന പദം അര്‍ത്ഥമാക്കുന്നത്. ഹൈന്ദവത എന്ന ഒരു “മതം” ഇന്ത്യയില്‍ ഉരുവം കൊള്ളുന്നത് ക്രിസ്തുമതം രൂപം കൊണ്ട് കാലങ്ങള്‍ക്ക് ശേഷം ഇസ്‌ലാം മതം ഇന്ത്യയിലേയ്ക്ക് വന്നതിനും ശേഷം മാത്രമാണ്. ഈ ഉപഭൂഖണ്ഡത്തിലേയ്ക്ക് ആദ്യമായി കടന്നുവന്ന അധിനിവേശ ശക്തികള്‍ തന്നെ ആര്യന്മാരാണ്. അവരാണ് ഇവിടത്തെ ജാതി സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍. അതുകൊണ്ട് തന്നെ വിദേശികള്‍ ഇവിടം വിട്ട് പോകണമെന്നാണെങ്കില്‍ ആര്യന്മാരണ് ആദ്യം ഇവിടം വിട്ടു പോകേണ്ടത്.

അടുത്ത പേജില്‍ തുടരുന്നു

ഛത്തീസ്ഗഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന ക്രിസ്തീയ പുരോഹിതര്‍ തങ്ങളുടെ പേരിനൊപ്പം “ഫാദര്‍” എന്ന് ചേര്‍ക്കരുത് എന്ന് ആജ്ഞാപിച്ച സംഘപരിവാര ശക്തികളുടെ നിബന്ധനകളെ എന്തിനാണ് സ്വീകരിച്ചത്? ഇതേ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ മാതാ അമൃതാനന്ദമയിയെ – അവരുടെ മിക്ക ആശ്രമങ്ങളും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്‌കാരാണ്  – “മാതാ” (അമ്മ) എന്ന് വിളിക്കാന്‍ പാടില്ലല്ലോ.

ghar vapasi
നമ്മുടെ ഭരണഘടന പ്രകാരം എല്ലാ വിശ്വാസങ്ങളും ബഹുമാനിക്കപ്പെടുന്നുണ്ട് എന്ന് ഉറക്കെ വ്യക്തമായി പറയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. വര്‍ഗീയ പ്രസ്ഥാനക്കാരുടെ ഘര്‍വാപ്പസി പരിപാടിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കേണ്ട ഒരു കാലമാണിത്.

“ഘര്‍ വാപ്പസി” എന്നതിനര്‍ത്ഥം “വീട്ടിലേക്ക് തിരികെ വരുന്നു” എന്നാണ്. ഇതു പ്രകാരം ഹിന്ദുത്വം എന്ന മതത്തിലേയ്ക്ക് തീര്‍ച്ചയായും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെടണമെന്നാണ് ഹിന്ദുത്വ മൗലികവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഹിന്ദുത്വ മൗലികവാദികള്‍ തീവ്രമായിത്തന്നെ പരിശ്രമിക്കുന്നുമുണ്ട്. 2021-ഓടുകൂടി ഇന്ത്യ പരിപൂര്‍ണമായും “ഹിന്ദുരാഷ്ട്ര”മായിത്തീരുമെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു.

ഇവിടെ ഇതിന്റെയെല്ലാം ഇരകളാക്കപ്പെടുന്നവര്‍ ആദിവാസികളും ദളിതരുമാണ്. ഇന്ത്യയിലെ ക്രിസ്ത്യാനികളില്‍ 80 ശതമാനം പേരും ആദിവാസി-ദളിത് ക്രിസ്ത്യാനികളാണ്. ബക്കി 20 ശതമാനം ക്രിസ്ത്യാനികള്‍ മേല്‍ ജാതിക്കാരായിട്ടുള്ളവരാണ്. അവരാണെങ്കില്‍ ഇതില്‍ അത്ര ശ്രദ്ധാലുക്കളുമല്ല. ഇക്കാലത്ത് ചിന്തിക്കേണ്ട മറ്റൊന്ന് ഇന്ത്യയിലെ മിക്കഭാഗങ്ങളിലും ഈ ആദിവാസി-ദളിത് ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ അവകാശമുണ്ടോ എന്നതാണ്.

ഛത്തീസ്ഗഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന ക്രിസ്തീയ പുരോഹിതര്‍ തങ്ങളുടെ പേരിനൊപ്പം “ഫാദര്‍” എന്ന് ചേര്‍ക്കരുത് എന്ന് ആജ്ഞാപിച്ച സംഘപരിവാര ശക്തികളുടെ നിബന്ധനകളെ എന്തിനാണ് സ്വീകരിച്ചത്? ഇതേ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ മാതാ അമൃതാനന്ദമയിയെ – അവരുടെ മിക്ക ആശ്രമങ്ങളും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്‌കാരാണ്  – “മാതാ” (അമ്മ) എന്ന് വിളിക്കാന്‍ പാടില്ലല്ലോ.

നമ്മള്‍  ക്രിസ്ത്യാനിയോ മുസ്‌ലീമോ, സിക്കുകളോ ബുദ്ധിസ്റ്റുകളോ ജൈനന്മാരോ നിരീശ്വരവാദികളോ ഏത് വിശ്വാസത്തിലുള്ളവരോ ആയിക്കൊള്ളട്ടെ ബാബാ സാഹിബ് അംബേദ്ക്കര്‍ എഴുതി തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന വിശ്വാസിക്കാനുള്ള സ്വാതന്ത്യത്തെ (freedom of faith) സംരക്ഷിക്കുന്നതിനെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കാന്‍  നമ്മള്‍ തയ്യാറാവണം.

ghar-vapasi-christian-family
ഭൂരിപക്ഷ മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യയിലെ മതേതര ശക്തികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങള്‍ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളില്‍ അരക്ഷിതത്വമാണ് ഉണ്ടാക്കുന്നത്.

തങ്ങളുടെ സ്വത്തുകള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി വര്‍ഗീയ ഫാസിസ്റ്റുകളെ പിന്തുണയ്ക്കുന്നത് മേല്‍ജാതി ക്രിസ്തീയ ബിഷപ്പുമാര്‍ തന്നെ നിര്‍ത്തിയ ഒരു സാഹചര്യത്തിലാണ് ഇപ്പോഴത്തെ ക്രിസ്തുമസ് ദിനം കടന്നു വരുന്നത്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നില്ലാ എങ്കില്‍ സമാധാനവും നിലനില്‍ക്കാന്‍ പോകുന്നില്ല. ക്രിസ്തുമത വിശ്വാസം സ്വീകരിച്ച ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ സംരക്ഷണത്തിന്റെ മാത്രം വിഷയമല്ല ഇത്, മറിച്ച് ഭാവിയിലെ അവരുടെ സുരക്ഷയുടെ പ്രശ്‌നം കൂടിയാണ്.

മേല്‍ ജാതി ക്രിസ്ത്യാനികള്‍ക്കും ഫാസിസത്തിന്റെ ഭീഷണി ഉണ്ടാകുമെന്ന് അവരും ഓര്‍മിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് മാനവികതയ്ക്കും ബൈബിളിനും വേണ്ടി ജീവിതം ബലികഴിച്ച ക്രിസ്തുദേവന്റെ ഓര്‍മയില്‍ നീതിയില്ലാതെ സമാധാനമുണ്ടാവില്ല എന്ന് ക്രിസ്തീയ ദേവാലയങ്ങള്‍ പ്രഖ്യാപിക്കേണ്ട അവസരം വന്നുചേരുന്നതും.

ഭൂരിപക്ഷ മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യയിലെ മതേതര ശക്തികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങള്‍ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളില്‍ അരക്ഷിതത്വമാണ് ഉണ്ടാക്കുന്നത്.

ghar vapasi
നമ്മള്‍  ക്രിസ്ത്യാനിയോ മുസ്‌ലീമോ, സിക്കുകളോ ബുദ്ധിസ്റ്റുകളോ ജൈനന്മാരോ നിരീശ്വരവാദികളോ ഏത് വിശ്വാസത്തിലുള്ളവരോ ആയിക്കൊള്ളട്ടെ ബാബാ സാഹിബ് അംബേദ്ക്കര്‍ എഴുതി തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന വിശ്വാസിക്കാനുള്ള സ്വാതന്ത്യത്തെ (freedom of faith) സംരക്ഷിക്കുന്നതിനെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കാന്‍  നമ്മള്‍ തയ്യാറാവണം.

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു വേണ്ടി നിലകൊണ്ട, അനീതിക്കെതിരെ കലഹിച്ചവരുടെ ശബ്ദങ്ങള്‍ക്കായി നിലകൊണ്ട ക്രിസ്തുദേവന്റെ വാക്കുകള്‍ ഓര്‍മിക്കുന്നതിനാവട്ടെ ഇത്തവണത്തെ ക്രിസ്തുമസ്. ഇന്ത്യയുടെ തെരുവുകളില്‍ ഇനിയും ഒരു തുള്ളിച്ചോര പോലും പൊടിയരുതെന്ന് ആഗ്രഹിക്കുന്ന ഇന്ത്യ ഇനിയും ഒരു മതേതര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, മാനവിക-പാരിസ്ഥിതിക-സാംസ്‌കാരിക-സാമ്പത്തിക-ആത്മീയ നീതികളുടെ മൂല്യങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയില്‍ കിരാത ഫാസിസം ഉയര്‍ന്നുവരുന്നതിന് സാക്ഷികളാകരുതേ എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി നമ്മുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും നീതിക്കും സൗഹാര്‍ദത്തിനുമായി ജീവന്‍ ബലിയര്‍പ്പിച്ച ആ വിപ്ലവകാരിയുടെ ഓര്‍മയില്‍ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു…

(കെ.പി. ശശി- ദേശീയ അവാര്‍ഡി ജേതാവായ സിനിമാ സംവിധായകന്‍, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍. കൗണ്ടര്‍കറന്റ്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍.)

കടപ്പാട്: കൗണ്ടര്‍കറന്റ്‌സ്‌

[1] http://www.masslive.com/news/index.ssf/2014/12/pope_to_vatican_bureaucracy.html