| Saturday, 2nd November 2019, 8:27 pm

34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ഗോള്‍; ഹൈദരാബാദില്‍ച്ചെന്ന് ഗോളടിച്ച് മലയാളി താരം കെ.പി രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: മലയാളി താരം കെ.പി രാഹുലിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദ് എഫ്.സിക്കെതിരെ ആദ്യ ഗോള്‍. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 34-ാം മിനിറ്റിലായിരുന്നു 19-കാരനായ രാഹുലിന്റെ ഗോള്‍.

സഹല്‍ അബ്ദുള്‍ സമദിന്റെ പാസ്സില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് രാഹുല്‍ നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരത്തിന്റെ 22-ാം മിനിറ്റില്‍ 20 യാര്‍ഡ് അകലെനിന്ന് രാഹുല്‍ തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയിരുന്നു.

പത്താം മിനിറ്റില്‍ കേരളത്തിന്റെ സുയിവെര്‍ലൂണിനു പരിക്കേറ്റു പിന്‍വാങ്ങേണ്ടി വന്നിരുന്നു. രാജു ഗെയ്ക്‌വാദാണു പകരമെത്തിയത്.

ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ്, രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയോടു പരാജയപ്പെട്ടിരുന്നു. അതേസമയം ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളാണു പരാജയപ്പെട്ടത്.

We use cookies to give you the best possible experience. Learn more