ന്യൂദല്‍ഹി: ആലപ്പുഴയില്‍ വയല്‍ നികത്തി നട്ടുപിടിപ്പിച്ച കാര്‍ഷിക വിളകള്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ നശിപ്പിച്ച വിവാദ ” വെട്ടിനിരത്തല്‍ പ്രക്ഷോഭത്തെ കൃഷി മന്ത്രി കെ.പി മോഹനന്‍ ന്യായീകരിച്ചു. നെല്‍വയല്‍ നികുത്തിയവര്‍ക്കെതിരെ നടത്തിയ നീക്കം ശരിയായിരുന്നു. അങ്ങനെ തന്നെയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.
നെല്‍വയല്‍ നികത്ത് മറ്റുകാര്യങ്ങള്‍ക്കുപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പലപ്പോഴും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്. വെച്ചുവിടിപ്പിച്ച പുതിയ വിളകല്‍ അടക്കമുള്ളവ നീക്കം ചെയ്യാന്‍ പൊക്ലെയിനും മറ്റുമായി ചെന്നാല്‍ നാട്ടുകാര്‍ സമ്മതിക്കില്ല. എന്നാല്‍ വയലുകള്‍ പുതുതായി നികത്തപ്പെടാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
malayalam news, kerala news in english