| Friday, 19th May 2017, 10:51 am

'സൂചികൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും' പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.കെ നായനാരുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിര്‍ശനങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കെ.പി കൃഷ്ണകുമാര്‍. നായനാരുടെ ചരമവാര്‍ഷിക ദിനത്തില്‍ മനോരമയിലെഴുതിയ ലേഖനത്തിലൂടെയാണ് കൃഷ്ണകുമാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also read കോടതി വിധി സ്വാഗതം ചെയ്ത താരങ്ങള്‍ക്കെതിരെ പാക്ക് സോഷ്യല്‍ മീഡിയ; പേരില്‍ നിന്നും മുഹമ്മദ് എടുത്തുമാറ്റാന്‍ പറഞ്ഞ ഉപദേശിയ്ക്ക് ചുട്ടമറുപടി നല്‍കി കൈഫും സെവാഗും 


കൃഷ്ണകുമാറിന്റെ ലേഖനം “നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു” എന്ന തലക്കെട്ടോടെയാണ് മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.

ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും അച്ഛന്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് അച്ഛനുണ്ടായിരുന്നെന്നും കൃഷ്ണകുമാര്‍ പറയുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്നും കൃഷ്ണകുമാര്‍ പറയുന്നു.
പിണറായി സര്‍ക്കാര്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് സഭക്കകത്തും പുറത്തും പോകുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ ലേഖനം.


Dont miss എയ്ഡഡ് സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം അധ്യാപകരില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍നിന്നും വെറും 453പേര്‍ മാത്രം 


ഐ.എ.എസ് ഐ.പിഎ.സ് ഉദ്യോഗസ്ഥരെ എല്‍.ഡി.എഫിന്റെ ആള്‍, യു.ഡി.എഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ലെന്നും കൃഷ്ണകുമാര്‍ ആഭ്യന്തര വകുപ്പിലെ വിവാദങ്ങളെക്കുറിച്ച് പറയുന്നു.

അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐ.എ.എസ്-ഐ.പി.എസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. “പ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും.” കൃഷ്ണകുമാര്‍ പറയുന്നു.


You must read this ‘നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്’; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് 


പതിനൊന്നു വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കുനേരെ ഒരു അഴിമതി ആരോപണം വരെ ഉണ്ടായിട്ടില്ലെന്നത് ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more