കോഴിക്കോട്: യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തല്‍ രണ്ട് പേരെ പിടികൂടി. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്.
സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച് കൊല്ലം യുവതിയായ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു അക്രമം.
യുവതിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Kozhikode woman gang-raped for giving drugs; Two arrested