ഗുവാഹത്തി:ഇന്നലെ ഐ.എസ്.എല്ലില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് എഫ്.സി മത്സരത്തില്‍ മുഖ്യാതിഥിയായി പേരാമ്പ്രക്കാരന് വൈശാഖ്. ചെറുപ്പത്തില്‍ വലത് കാല് നഷ്ടപ്പെട്ടിട്ടും ഫുട്ബോളിനോടുള്ള കമ്പം മൂത്ത് പരിമിതികളെ മറികടന്ന് വീണ്ടും മൈതാനിയില്‍ താരമായതിനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ അംഗീകാരമായിരുന്നു ഈ ക്ഷണം.
The Fan of the Match from #NEUCHE, Vysakh SR, was the lucky recipient of a signed match ball from the Hero of the Match, Bartholomew Ogbeche!#HeroISL #LetsFootball #FanBannaPadega #BreakKeBaad pic.twitter.com/Lhk6ca7kZx
— Indian Super League (@IndSuperLeague) January 26, 2019
മത്സര ശേഷം കളിയിലെ താരമായ നോര്‍ത്ത് ഈസ്റ്റിന്റെ ബര്ത്തൊലോമെവ് ഒബെച്ചെയില് നിന്ന് ഒപ്പിട്ട പന്ത് വാങ്ങുകയും ചെയ്തു. വൈശാഖ് പങ്കെടുക്കുന്നതിന്റെ ചിത്രം ഐ.എസ്.എല്ലും നോര്‍ത്ത് ഈസ്റ്റും ഔദ്യോഗികമായി ട്വീറ്റ് ചെയ്യകുകയും ചെയ്തു.
ട്വിറ്ററില്‍ മലബാര്‍ യുണൈറ്റഡിനായി കളിക്കുന്നതിന്റെ ചിത്രം വൈറലായതോടെയാണ് മത്സരം കാണാന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന് ഷറ്റോരി ക്ഷണിക്കുന്നത്.
മത്സരത്തിലെ മുഖ്യാതിഥിയായിട്ട് മാത്രമല്ല ഒരു ദിവസം നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനുള്ള അവസരവും വൈശാഖിന് ലഭിക്കും.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിനെ തോല്പിച്ചു.