അവസാനം നടന്ന ദേശഭക്തിഗാനമാണ് വിജയികളാകാന്‍ കോഴിക്കോടിനെ സഹായിച്ചത്. മത്സരത്തില്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു. മത്സരത്തില്‍ പാലക്കാടിന് ഒരു ബി ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് മുന്നിലുണ്ടായിരുന്ന പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നിലെത്തിയത്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് തുടര്‍ച്ചയായ 11ാം കിരീടം. വാശിയേറിയ അവസാന ദിവസം 3 പോയന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് പാലക്കാടിനെ തോല്‍പ്പിച്ചത്. കോഴിക്കോടിന് 937ഉം പാലക്കാടിന് 934ഉം മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് 933 പോയന്റുമാണുള്ളത്.
തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളാണ് ബാക്കി സ്ഥാനങ്ങളില്‍
കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കുവെക്കുകയായിരുന്നു.
അവസാനം നടന്ന ദേശഭക്തിഗാനമാണ് വിജയികളാകാന്‍ കോഴിക്കോടിനെ സഹായിച്ചത്. മത്സരത്തില്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു. മത്സരത്തില്‍ പാലക്കാടിന് ഒരു ബി ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് മുന്നിലുണ്ടായിരുന്ന പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നിലെത്തിയത്.
ഇത്തവണത്തെ കലോല്‍സവത്തില്‍ കൂടുതല്‍ അപ്പീലുകള്‍ നല്‍കിയത് പാലക്കാടായിരുന്നു. അവസാന നിമിഷം വരെ പാലക്കാട് അപ്പീലുകള്‍ നല്‍കിയിരുന്നു.
സ്‌കൂള്‍ കലോല്‍സവങ്ങളില്‍ 21 തവണയാണ് കോഴിക്കോട് ജേതാക്കളായത്.20 തവണ ഒറ്റക്ക് ജേതാക്കളായപ്പോള്‍ കഴിഞ്ഞ വര്‍ഷം പാലക്കാടുമായി കിരീടം പങ്കിടുകയായിരുന്നു.