ആലപ്പുഴ: കേരളത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തുനില്‍ക്കാതെ ആലപ്പുഴയില്‍ ബാര്‍ അടച്ചു. കൊവിഡ് സമൂഹ്യ വ്യാപനം തടയാനാണ് നടപടിയെന്ന് റോയല്‍ പാര്‍ക്ക് ഉടമ വ്യക്തമാക്കി.
അതേസമയം കോഴിക്കോട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ നീണ്ട ക്യൂ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. വടകരയിലാണ് സംഭവം.
കോഴിക്കോട് ജില്ലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
അവശ്യ വസ്തുക്കള്‍ വാങ്ങാനല്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദേശവും ജില്ലാ ഭരണകേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടയിലാണ് ആളുകള്‍ ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമുണ്ടായത്.
കൊവിഡ് പടരുന്നതിന്റെ ഭാഗമായി അടച്ചിടല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം പുറപ്പെടുവിക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം പാലിക്കണമെന്ന് കേന്ദ്രവും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.