കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകരോട് ബി.ജെ.പി ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി. രമേശ്. ബീഫ് കഴിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുണ്ടാകും അതെല്ലാം അവരുടെ താത്പര്യമാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എം.ടി. രമേശ് പറഞ്ഞു. റിപ്പോട്ടര്‍ ചാനലിലെ ബ്രേക്ഫാസ്റ്റ് വിത്ത് എം.ടി. രമേശ് എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് പരാമര്‍ശം.
ബി.ജെ.പി പ്രവര്‍ത്തകരോട് ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ എതിരാളികള്‍ ബി.ജെ.പിയെ കുറിച്ച് പറയുന്നത് പലതും ശരിയല്ലല്ലോ. ഭക്ഷണം ഓരോരുത്തര്‍ക്കും ഇഷ്ട്ടാനുസരണം കഴിക്കാനുള്ളതാണ്. നോര്‍ത്ത് ഈസ്റ്റിലെ ഭക്ഷണം പൂര്‍ണമായും മാംസാഹാരമാണ്.
നമുക്ക് ഒരിക്കലും അം?ഗീകരിക്കാന്‍ പറ്റാത്ത മാംസാഹാര രീതി. കേരളത്തില്‍ അത് പറ്റില്ലല്ലോ. ഓരോ സ്ഥലത്തിനും അതിന്റേതായ അഭിരുചിയുണ്ട്,’ എം.ടി. രമേശ് പറഞ്ഞു.
താന്‍ ബീഫ് കഴിക്കാറില്ലെന്നും കഴിക്കുന്ന ആള്‍ക്കാരോട് വിരോധമില്ലെന്നും എം.ടി. രമേശ് പറഞ്ഞു. ബീഫ് ഇഷ്ടമുള്ള ബി.ജെ.പിക്കാര്‍ അത് കഴിക്കുമെന്നും മലയാളികള്‍ കഴിക്കുന്ന വിഭവമാണ് ബീഫെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
ബീഫ് എന്ന് പറയുന്നത് പശുവാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അങ്ങനെയല്ല, അതുകൊണ്ട് ബീഫ് കഴിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല,’ എം.ടി. രമേശ് പറഞ്ഞു.
Content Highlight: M.T. Ramesh said that bjp not to told party workers were not to eat beef