നിപ്പയെന്ന പകര്‍ച്ചവ്യാധിയുടെ വിപത്തിനെ നിയന്ത്രണത്തിലൊതുക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. എന്നാല്‍, മഴക്കാലരോഗങ്ങള്‍ കൂടിയെത്തുന്ന കാലമായതോടെ, വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കേണ്ടി വരികയാണ്.
മികച്ച സേവനം നല്‍കാന്‍ കെല്‍പ്പുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിട്ടും, എന്തുകൊണ്ടാണ് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് കിടക്കകളും ഐ.സി.യുകളും ഇല്ലാത്തത്?ചികിത്സ തേടിയെത്തുന്ന രോഗികളെ ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ എന്തുകൊണ്ടാണ് ഇനിയും ഏര്‍പ്പെടുത്താനാവാത്തത്?