കോഴിക്കോട്: മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലായ 118 ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരടക്കമുള്ള 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്. ഇതില്‍ രണ്ടു പേരുടെ ഫലം ഇനിയും വരാനുണ്ട്.
ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് നിരീക്ഷണത്തിലായത്.
മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
പ്രസവത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ വിട്ടു. അതേസമയം യുവതിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക