കോഴിക്കോട്: ഊട്ടിക്ക് യാത്ര നടത്തി പോലീസുകാര്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് കസബ സ്റ്റേഷനിലെ പൊലീസുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര നടത്തിയത്.
ചെമ്മങ്ങാടിലേയും, ടൗണ്‍ പൊലീസ് സ്റ്റേഷനിലേയും സേനാംഗങ്ങളെ താത്കാലികമായി സ്റ്റേഷനിലാക്കിയായിരുന്നു പൊലീസുകാരുടെ വിനോദയാത്ര. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജും നേരത്തേ ഇതു സംബന്ധിച്ച് ഉത്തരവുകള്‍ നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് കസബ സ്‌റ്റേഷനിലെ യാത്രക്കാര്‍ ഞായറാഴ്ച ഊട്ടിക്ക് തിരിച്ചത്. തിങ്കളാഴ്ച മടങ്ങി വരികയും ചെയ്തു.
പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആഴ്ചയില്‍ ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനുമായി ഡേ ഓഫ് നിര്‍ബന്ധമായും എടുക്കണമെന്ന് നേരത്തെ ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു.
ജൂലായ് 22 ന് ഇതുസംബന്ധിച്ച് നിര്‍ദേശവും സിറ്റി പൊലീസ് മേധാവി സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും നല്‍കിയിരുന്നു.
സ്റ്റേഷനിലെ അഞ്ചു പേരൊഴികെ എല്ലാവരും വിനോദയാത്രയില്‍ പങ്കാളികളായി. കേരള പൊലീസ് അസോസിയേഷന്‍ സിറ്റി കമ്മിറ്റിയും ഇതിന്റെ ഭാഗമായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോഴിക്കോട് കസബ മോഡല്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.