| Thursday, 5th December 2024, 4:55 pm

മലബാറിൽ ജീവൻരക്ഷാ പരിശീലന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ മിംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാറിൽ ജീവൻരക്ഷാ പരിശീലന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ മിംസ്. മിംസിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്റ്റിമുലേഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നതെന്ന് ആസ്റ്റർ മിംസ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാൻ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തിൽ നിന്നും ഉടൻ ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ മുഴുവൻ പരിശീലനവും നൽകാൻ പ്രാപ്തമായ എല്ലാവിധ സൗകര്യങ്ങളോടും അത്യാധുനിക ഉപകരണങ്ങളും അടങ്ങിയതാണ് പുതിയ സംരംഭമെന്നും ആരോഗ്യ പരിപാലനത്തിന് ഇത് കൂടുതൽ സഹായകരമാവുമെന്നും മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലുഖ്‌മാൻ പൊൻമാടത്ത് പറഞ്ഞു.

തുടരെത്തുടരെ കേരളത്തിൽ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും റോഡ് അപകടങ്ങളും, മറ്റു മെഡിക്കൽ അടിയന്തരാവസ്ഥ‌ മൂലവും കുടിവരുന്ന മരണ നിരക്ക് കുറയ്ക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എമർജൻസി വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പി. പി. പറഞ്ഞു.

കൂടാതെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബർ 31 വരെ ഹോസ്‌പിറ്റലിലെ കാർഡിയോളജി, ഗൈനക്കോളജി,പീഡിയട്രിക് സർജറി, ഓങ്കോ സർജറി, അസ്ഥിരോഗ വിഭാഗം ന്യൂറോ സർജറി, ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, യുറോളജി വിഭാഗം,പ്ലാസ്റ്റിക് സർജറി, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സൗജന്യ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ആരംഭിച്ചിട്ടുണ്ടെന്ന് ആസ്റ്റർ മിംസ് അറിയിച്ചു.

ക്യാമ്പിൽ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യവും ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20% ഡിസ്‌കൗണ്ടും ലഭ്യമാണ്. ശസ്ത്രക്രിയയോ മറ്റു പ്രൊസീജ്യറുകളോ ആവശ്യമായവർക്ക് ആസ്‌റ്റർ മിംസ് ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ സഹായത്തോടെ സൗജന്യ നിരക്കിലുള്ള സർജറി പാക്കേജുകളും ലഭ്യമാവും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7559835000, 7025888871 ചടങ്ങിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി. എം. എസ്. ഡോ. നൗഫൽ ബഷീർ, സി. എഫ്. ഒ. ദീപക് സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Kozhikode is the first comprehensive life-saving training center in Malabar

Latest Stories

We use cookies to give you the best possible experience. Learn more