നേര്‍ച്ച കാണിക്കാമെന്ന വ്യാജേനെ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികാതിക്രമം; കോഴിക്കോട്ടെ ഇമാം അറസ്റ്റില്‍
Kerala News
നേര്‍ച്ച കാണിക്കാമെന്ന വ്യാജേനെ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികാതിക്രമം; കോഴിക്കോട്ടെ ഇമാം അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 8:01 am

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കോഴിക്കോട്ടെ ഇമാം അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നേര്‍ച്ച കാണിക്കാമെന്ന് പറഞ്ഞ് മഖാമിന് സമീപത്തുള്ള ലോഡ്ജില്‍ കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിനിയുമായി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ലോഡ്ജില്‍ എത്തിയത്.

ALSOREAD: കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി; പത്തനംതിട്ടക്കും പാലക്കാടിനും വേണ്ടി മല്‍സരം

മുഖം മറച്ചായിരുന്നു പെണ്‍കുട്ടി ലോഡ്ജില്‍ എത്തിയത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇമാമിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും പെണ്‍കുട്ടിയുമായി ഇവിടെ എത്തിയിരുന്നെന്ന് ഇമാം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

ആളുകള്‍ സംശയിക്കാതിരിക്കാനാണ് പെണ്‍കുട്ടിയെ മഖാമിന് സമീപത്തെ ലോഡ്ജില്‍ എത്തിച്ചിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കുന്ദമംഗലം പോലീസ് കേസെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.

ചിത്രം-കടപ്പാട്: മലയാളമനോരമ