കോഴിക്കോട്ടെ കൂട്ടബലാത്സംഗം; രണ്ട് അത്തോളി സ്വദേശികള്‍ കൂടി പിടിയില്‍
Kerala News
കോഴിക്കോട്ടെ കൂട്ടബലാത്സംഗം; രണ്ട് അത്തോളി സ്വദേശികള്‍ കൂടി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 8:33 am

കോഴിക്കോട്: കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച തന്നെ അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരായിരുന്നു പിടിയിലായിരുന്നുത്.

മറ്റു രണ്ട് പേര്‍ കൂടി സംഘത്തിലുണ്ടെന്നും ഇവര്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു അക്രമം. സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kozhikode  gang rape case, two more arrested