Kerala News
ചൊവ്വാഴ്ച പമ്പുകള്‍ തുറക്കണമെന്ന് കോഴിക്കോട് കളക്ടര്‍; പൊലീസ് സുരക്ഷ ഒരുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 28, 03:37 pm
Monday, 28th March 2022, 9:07 pm

കോഴിക്കോട്: ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പരിഗണിച്ച് പണിമുടക്കിന്റെ ഭാഗമായി അടച്ചിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍.

തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമില്ലാത്തതിനാലാണ് കളക്ടറുടെ നടപടി.