കോഴിക്കോട്: മഴ കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. നാളെ അവധിക്ക് അവധിയാണെന്ന പോസ്റ്റര്‍ സഹിതമാണ് നാളെ എല്ലാ കുട്ടികളും സുരക്ഷിതരായി ക്ലാസുകളിലെത്തണമെന്ന നിര്‍ദേശം കളക്ടര്‍ എ. ഗീത നല്‍കിയിരിക്കുന്നത്.
എല്ലാ സ്‌കൂളുകളിലെയും ഹെഡ് മാസ്റ്റര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
‘വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണം. രക്ഷിതാക്കളും അധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം. കുറച്ച് ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് എന്നതിനാല്‍ സ്‌കൂളും ക്ലാസ് മുറികളും പരിശോധിച്ച് വേണം അധ്യാപനം ആരംഭിക്കാന്‍.
പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജാഗ്രതയോടുള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും. അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്‌ളാസസ്,’ കളക്ടര്‍ നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണം. എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തണം.
രക്ഷിതാക്കളും അധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം. കുറച്ച് ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്‌കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അധ്യാപനം ആരംഭിക്കാന്‍.
പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജാഗ്രതയോടുള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും. അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്‌ളാസസ്സ്!!!
Content Highlights: kozhikode collector A geetha gives rain alert to students after long school holidays