| Wednesday, 14th April 2021, 10:16 am

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് മൂന്ന് കോടി രൂപയിലധികം തുകയുടെ ഹാഷിഷ് ഓയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട. മൂന്നു കോടി രൂപയിലധികം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട് രാമനാട്ടുകരയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്പോഴാണ് ഫറൂഖ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്.

ആന്ധ്രപ്രദേശിലെ വിജയ വാഡയില്‍ നിന്നാണ് അന്‍വര്‍ ഹാഷിഷ് ഓയിലുമായി എത്തിയത്.മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.

പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതിന് മുമ്പും ഇയാള്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

ഇത്രയും വലിയ അളവില്‍ കോഴിക്കോട്ട് ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ആദ്യമായിട്ടാണെന്നും എക്‌സൈസ് സംഘം മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


 

We use cookies to give you the best possible experience. Learn more