വിനീതവിധേയയായി അവര്‍ക്ക് മുന്നില്‍ നമ്മള്‍ നില്‍ക്കണമെന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് ഞാന്‍ തയ്യാറല്ല. അങ്ങനെ പോകുന്നതാണ് എന്റെ കരിയര്‍ എങ്കില്‍ അത് പോയ്‌ക്കോട്ടെ. അത്രയും ധാര്‍ഷ്ട്യത്തോടെയായിരുന്നു അവരുടെ പെരുമാറ്റം.
ഫേസ് ടു ഫേസ്/ അഡ്വ: അണിമ. എം
[]തൊഴിലിടങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കോഴിക്കോട് ബാര്‍ അസോസിയേഷനില്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടത്.
സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ കുറിച്ച് പരിഹാസരൂപേണ ഫേസ്ബുക്ക് സ്റ്റാറ്റസിട്ട അണിമ എന്ന യുവ അഭിഭാഷകയെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കസേരയെറിഞ്ഞും കൂവിയുമാണ് അഭിഭാഷക സമൂഹം പ്രതികരിച്ചത്.
സത്യങ്ങള്‍ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ തന്റെ ജോലി പോയാലും നിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അണിമ. അണിമയുമായി ഡൂള്‍ന്യൂസ് പ്രതിനിധി നസീബ ഹംസ നടത്തിയ സംഭാഷണം.
ജോലി സ്ഥലത്ത് നേരിട്ടതിനെ കുറിച്ച് തീര്‍ത്തും നിര്‍ദോഷമെന്ന് പറയാവുന്ന ചില അഭിപ്രായങ്ങളാണ് താങ്കള്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. അതുപോലും സഹിക്കാന്‍ കഴിയാത്തത്ര അസിഹിഷ്ണുതയോടെയായിരുന്നു താങ്കള്‍ക്ക് നേരെയുണ്ടായ പ്രതികരണം.
നമ്മുടെ ചില തുറന്ന് പറച്ചിലുകള്‍ അവര്‍ക്ക് പൊള്ളുന്നു എന്നതിന് തെളിവാണിത്. കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഒരു തെറ്റും ചെയ്യാത്ത ഞാന്‍ മാപ്പ് പറയുക എന്നതായിരുന്നു അവരുടെ ആവശ്യം.
ഞാന്‍ മാപ്പ് പറയണമെന്ന് അവര്‍ ഡിമാന്റ് ചെയ്യുകയായിരുന്നു. അങ്ങനെ മാപ്പ് പറയുമെന്ന് ഇവിടുത്തെ പുരുഷ കേസരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു എന്റെ മറുപടി.
വിനീതവിധേയയായി അവര്‍ക്ക് മുന്നില്‍ നമ്മള്‍ നില്‍ക്കണമെന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് ഞാന്‍ തയ്യാറല്ല. അങ്ങനെ പോകുന്നതാണ് എന്റെ കരിയര്‍ എങ്കില്‍ അത് പോയ്‌ക്കോട്ടെ. അത്രയും ധാര്‍ഷ്ട്യത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. യോഗം തുടങ്ങിയത് മുതല്‍ മോശം കമന്റുകളായിരുന്നു എനിക്ക് നേരെ ഉയര്‍ന്നത്.
അഭിഭാഷക സമൂഹമാണ് ഈ രീതിയില്‍ പെരുമാറുന്നത്. അല്ലാതെ യാതൊരു വിദ്യാഭ്യാസവും ലഭിക്കാത്തവരല്ല. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ പെരുമാറുന്നത്. അവരുടെ ക്രിമിനല്‍ സ്വഭാവമാണ് അതിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയുള്ളതായിരുന്നോ
ഒരു രമ്യതയുമില്ല. ഞാന്‍ മാപ്പ് പറയണമെന്ന് അവര്‍ ഡിമാന്റ് ചെയ്യുകയായിരുന്നു. അങ്ങനെ മാപ്പ് പറയുമെന്ന് ഇവിടുത്തെ പുരുഷ കേസരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു എന്റെ മറുപടി.
ചര്‍ച്ച തുടങ്ങിയത് മുതല്‍ നിങ്ങള്‍ക്ക് നേരെ കൂവലും തെറിവിളിയുമായിരുന്നോ
ചര്‍ച്ച തുടങ്ങിയത് മുതല്‍ കൂവലും ബഹളവും തന്നെയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
തൊഴിലിടങ്ങളിലെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള നിയമ നിര്‍മാണങ്ങളൊക്കെ നടന്നുവരുന്ന സമയമാണിത്. ഈ സമയത്ത് തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ പ്രസക്തമാകുന്നതും.
സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ അസംതൃപ്തിയുള്ളതിനാലാണല്ലോ ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിന് മുമ്പേ നേരിട്ട് പ്രതികരിച്ചിരുന്നില്ലേ
അത്തരത്തിലുള്ള പെരുമാറ്റമുണ്ടാകുമ്പോള്‍ തന്നെ നേരിട്ട് പുച്ഛിച്ച് തള്ളുകയായിരുന്നു പതിവ്. പൈങ്കിളി സംസാരവുമായി വരുന്നവരെ അവഗണിക്കുകയും പുച്ഛിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അതിന്റെ വിരോധം ഉണ്ടാകുമായിരിക്കും.
ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഞാനുമായി രഹസ്യമായി ചാറ്റിങ്ങിന് വന്ന ഒരു അഭിഭാഷകനെ കുറിച്ച് പറഞ്ഞിരുന്നു. അഭിഭാഷകന്റെ പേരും അദ്ദേഹത്തിന്റെ ചാറ്റ് ലിസ്റ്റും ഞാന്‍ യോഗത്തില്‍ കാണിക്കുകയും ചെയ്തു. അതൊന്നും അവര്‍ പരിഗണിച്ചതേയില്ല. പരസ്യമായി എനിക്കെതിരെ സംസാരിക്കുകയും എന്നാല്‍ ഫേസ്ബുക്ക് ചാറ്റില്‍ രഹസ്യമായി സംസാരിക്കാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
സുപ്രീം കോടതി ജഡ്ജുമാര്‍ക്കെതിരെ വരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവരികയാണല്ലോ. സമാനമായ രീതിയല്ലെങ്കിലും അണിമയ്ക്കുണ്ടായ അനുഭവവും ഗൗരവമേറിയത് തന്നെയാണ്. തൊഴിലിടങ്ങളിലെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ കുറിച്ച് എന്ത് പറയുന്നു
തീര്‍ച്ചയായും. തൊഴിലിടങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നതിന്റെ തെളിവുകളാണ് ഇതൊക്കെ തന്നെയും. നാം മനസ്സിലാക്കേണ്ടതും വലിയ രീതിയില്‍ ചര്‍ച്ച നടക്കേണ്ടതുമായ വിഷയങ്ങളാണിത്.
തൊഴിലിടങ്ങളിലെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള നിയമ നിര്‍മാണങ്ങളൊക്കെ നടന്നുവരുന്ന സമയമാണിത്. ഈ സമയത്ത് തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ പ്രസക്തമാകുന്നതും.
അതിന് പകരം കൂവലും കസേരയേറുമാണ് ഇവിടെ നടക്കുന്നത് എന്നതാണ് ദയനീയം. ഇന്നലെ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് വരെ അവര്‍ മോശമായിട്ടാണ് പെരുമാറിയത്.
പരസ്യമായി പ്രതികരിച്ചപ്പോള്‍ വനിതാ സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു
ചിലര്‍ പിന്തുണച്ചു. പക്ഷെ ഭൂരിപക്ഷം പേര്‍ക്കും പിന്തുണയ്ക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഞാന്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് തോന്നുന്നവരുണ്ടാകും. അതില്‍ നമുക്കൊന്നും ചെയ്യാനില്ല.
ഒരു പെണ്‍കുട്ടി ശക്തമായി പറയുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ പലര്‍ക്കും മടി കാണും. നമ്മള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ആരൊക്കെ പിന്തുണക്കുന്നില്ലെന്ന് നോക്കാന്‍ സാധിക്കില്ലല്ലോ. എങ്കിലും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നല്‍കേണ്ട ബഹുമാനം ഞാന്‍ നല്‍കിയിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും എന്റോള്‍ ചെയ്ത് ബാര്‍ അസോസിയേഷനില്‍ എത്തിയാല്‍ ആണ്‍കുട്ടിയുടെ കഴിവും ഭാവിയേയും കുറിച്ച് സംസാരിക്കുമ്പോള്‍ പെണ്‍കുട്ടി സുന്ദരിയാണോ വിവാഹം കഴിക്കാന്‍ പറ്റുമോ സ്വഭാവം നല്ലതാണോ എന്നൊക്കെയാണ് നോക്കുന്നത്. അല്ലാതെ അവളുടെ ജോലിയിലെ കഴിവല്ല.
പൊതുവേ സ്ത്രീകളെ പെങ്ങള്‍, കാമുകി എന്നിങ്ങനെ വിളിച്ച് സംരക്ഷിച്ച് നിര്‍ത്താനുള്ള പ്രവണതയുള്ളതായി തോന്നിയിട്ടുണ്ടോ ?
എല്ലാ തൊഴിലിടങ്ങളിലും അങ്ങനെയായിരിക്കാം. ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ്. പക്ഷെ പൊതുവില്‍ അങ്ങനെയൊരു പ്രവണതയുള്ളതായി തോന്നുന്നുണ്ട്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അവരും ഇത്തരത്തിലുള്ള അനുഭവങ്ങളെ കുറിച്ച് പറയാറുണ്ട്.
സ്ത്രീകളെ അങ്ങനെ ലേബല്‍ ചെയ്ത് സംരക്ഷിച്ച് നിര്‍ത്തേണ്ടതാണ് എന്ന അഭിപ്രായമുണ്ടോ ?
കരിയറിനെ വളരെ സീരിയസായി കാണുന്ന സ്ത്രീകള്‍ ഇങ്ങനെയൊരു സംരക്ഷണം ആഗ്രഹിക്കുന്നില്ല. കരിയറില്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും ഒരേ പോലെ കാണാനുമൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷെ പലപ്പോഴും ഇതല്ല ലഭിക്കുന്നത്.
ഇവിടെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും എന്റോള്‍ ചെയ്ത് ബാര്‍ അസോസിയേഷനില്‍ എത്തിയാല്‍ ആണ്‍കുട്ടിയുടെ കഴിവും ഭാവിയേയും കുറിച്ച് സംസാരിക്കുമ്പോള്‍ പെണ്‍കുട്ടി സുന്ദരിയാണോ വിവാഹം കഴിക്കാന്‍ പറ്റുമോ സ്വഭാവം നല്ലതാണോ എന്നൊക്കെയാണ് നോക്കുന്നത്. അല്ലാതെ അവളുടെ ജോലിയിലെ കഴിവല്ല.
തൊഴിലിടത്ത് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ക്കുണ്ടായ തിക്താനുഭവം പൊതുവില്‍ എല്ലാ സ്ത്രീകളും നേരിടുന്നതാണ്. ഇതിനെ എങ്ങനെ മറികടക്കും
തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. അങ്ങനെ പ്രതികരിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരിക്കും. പക്ഷേ, അതിനെ നേരിട്ട് മുന്നോട്ട് പോവണം.
കാരണം, പ്രതികരിച്ചാല്‍ മാത്രമേ ഈ രീതി മാറുകയുള്ളൂ. അല്ലാതെ നിയമമുണ്ടാക്കിയതുകൊണ്ടോ കവലകളില്‍ പ്രസംഗിച്ചത് കൊണ്ടോ ഇത് മാറില്ല.
സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്ന് പറഞ്ഞ താങ്കള്‍ക്ക് നേരിടേണ്ടി വന്നത് സസ്‌പെന്‍ഷനാണ്. അത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലും താങ്കള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി.
ഇവിടെ ചര്‍ച്ച വിളിക്കുന്നതും ചര്‍ച്ച നടത്തുന്നതുമെല്ലാം പുരുഷന്മാരാണ്. പുരുഷകേന്ദ്രീകൃതമായ ചര്‍ച്ചയാണ് നടന്നത്. അതിനിടയില്‍ ഏതെങ്കിലും സ്ത്രീകള്‍ സംസാരിക്കുന്നുണ്ടാകുമായിരിക്കും. പക്ഷേ, അവരേയും അതിന് നിയോഗിക്കുന്നത് പുരുഷന്മാരാണ്.
അതല്ലാതെ വളരെ അപൂര്‍വം ചിലര്‍ സംസാരിച്ചാലായി. പുരുഷന്റെ പിന്തുണയോടുകൂടി വരുന്നവര്‍ മാത്രമേ ഉണ്ടാകുന്നുളളൂ. പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. പക്ഷേ, പലര്‍ക്കും ധൈര്യമില്ല. അതിന് അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.
അവരുടെ സാഹചര്യം അങ്ങനെയാണ്. ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും നേരത്തേയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുമെല്ലാം പുരുഷന്മാരാണ് ഉള്ളത്. അവര്‍ മീറ്റിങ് വിളിക്കുന്നു അവര്‍ നടത്തുന്നു.
ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇരിക്കുന്നത് കണ്ടാല്‍ മനസ്സിലാകും എത്രമാത്രം സ്ത്രീവിരുദ്ധമാണ് കാര്യങ്ങളെന്ന്.
അടുത്ത പേജില്‍ തുടരുന്നു
എന്റെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്ക നടപടിയെടുത്തത്. സംഘടിതമായിട്ട് തന്നെയാണ് എനിക്കെതിരെ നീക്കമുണ്ടായത്. ഞാന്‍ പറഞ്ഞത് അവഹേളനമായി അവര്‍ക്ക് തോന്നിക്കാണും. അതിനെ അവര്‍ സംഘടിതമായി നേരിടുന്നു.
മാപ്പ് പറയില്ലെന്ന് അണിമ വ്യക്തമാക്കിയതോടെയാണ് യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞവര്‍ എങ്ങനെയുള്ള രമ്യതയാണ് ഉദ്ദേശിച്ചത് ?
രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന ഒരു അഭിപ്രായം. ഏത് രീതിയിലുള്ള രമ്യതയായിരുന്നു അവര്‍ ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. എന്നെക്കൊണ്ട് മാപ്പ് പറയിക്കണമെന്നായിരുന്നു അവിടെ ഉയര്‍ന്ന പ്രധാന ആവശ്യം.
ചിലര്‍ മാപ്പ് പറയണമെന്ന് തുറന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ രമ്യമായി പരിഹരിക്കണമെന്ന് പറഞ്ഞു. ഞാന്‍ മാപ്പ് പറയുന്നതില്‍ കൂടുതല്‍ രമ്യതയെ കുറിച്ച് ഉദ്ദേശിച്ച് കാണുമെന്ന് തോന്നുന്നില്ല.
സാധാരണഗതിയില്‍ അച്ചടക്ക നടപടിയുണ്ടാകുമ്പോള്‍ ആരോപണ വിധേയയായ ആളിന്റെ ഭാഗം കേള്‍ക്കാറുണ്ടല്ലോ? ഇവിടെ അതുണ്ടായോ.
എന്റെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്ക നടപടിയെടുത്തത്. സംഘടിതമായിട്ട് തന്നെയാണ് എനിക്കെതിരെ നീക്കമുണ്ടായത്. ഞാന്‍ പറഞ്ഞത് അവഹേളനമായി അവര്‍ക്ക് തോന്നിക്കാണും. അതിനെ അവര്‍ സംഘടിതമായി നേരിടുന്നു.
മുഴുവന്‍ അഭിഭാഷകരേയും ഉദ്ദേശിച്ചല്ല അഭിപ്രായം പറഞ്ഞതെന്ന് അണിമ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സംഘടിതമായിട്ടായിരുന്നു അണിമയ്‌ക്കെതിരെയുള്ള നീക്കം
ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു എല്ലാവരേയും ഉദ്ദേശിച്ചല്ലെന്ന്. ഒരുപക്ഷേ, ഓരോര്‍ത്തര്‍ക്കും അവരവരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നുണ്ടാകും. അതിന് എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.
ഓരോരുത്തരും അങ്ങനെയാണോ എന്നതില്‍ അവരുടെ ഉള്ളില്‍ തന്നെ സംശയം ഉയരുന്നുണ്ടെങ്കില്‍ അതവരുടെ കുഴപ്പമാണ്.
ചര്‍ച്ചയില്‍ മിണ്ടാതിരുന്ന പലരുമുണ്ട്. അവര്‍ ഒരുപക്ഷെ പിന്തുണക്കുന്നുണ്ടാകും. എന്നെ പരസ്യമായി പിന്തുണച്ചവരുമുണ്ട്. എല്ലാവരും മോശക്കാരാണെന്ന് ഞാന്‍ പറയുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
അവര്‍ക്കൊന്നും പരസ്യമായി എന്നെ അനുകൂലിക്കാനുള്ള ധൈര്യമുണ്ടാവില്ല. കാരണം തുറന്ന് പറഞ്ഞ എന്നെ എങ്ങനെയാണ് നേരിട്ടതെന്ന് എല്ലാവരും കണ്ടതാണ്. അപ്പോള്‍ എന്നെ പരസ്യമായി പിന്തുണക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും.
മോശം പെരുമാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. അണിമയ്ക്ക് ആ രീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ
മോശമായി പ്രതികരിച്ചവരുമുണ്ട്. ഞാന്‍ തെറ്റുചെയ്ത രീതിയിലായിരുന്നു പലരും പ്രതികരിച്ചത്. അപമാനിക്കപ്പെട്ടതിനെതിരെ പരസ്യമായി പ്രതികരിച്ചാല്‍ ആ സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്.
എല്ലാ പുരുഷന്മാരും ചേര്‍ന്ന് അവരെ നേരിടുന്നതും നമ്മള്‍ കാണാറുണ്ട്. വ്യക്തിപരമായി എനിക്കെതിരെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല. ഒരുപക്ഷേ, ആ അഭിപ്രായം ഉള്ളവരുണ്ടാകാം. പക്ഷേ, നേരിട്ടാരും ആ രീതിയില്‍ സംസാരിച്ചിട്ടില്ല.
370 അഭിഭാഷകര്‍ പങ്കെടുത്ത യോഗത്തില്‍ ഏഴ് പേര്‍ മാത്രമാണ് അണിമയ്‌ക്കൊപ്പം നിന്നത്. 17 പേര്‍ അണിമയെ എതിര്‍ത്തു. ബാക്കി മുഴുവന്‍ പേരും നിശബ്ദരായി ഇരിക്കുകയായിരുന്നു. ഇവരുടെ നിലപാട് എന്തായിരിക്കും.
370 പേര്‍ പങ്കെടുത്ത യോഗത്തില്‍ 7 പേര്‍ എനിക്ക് അനുകൂലമായി നിലപാടെടുത്തപ്പോള്‍ 17 പേര്‍ എന്നെ എതിര്‍ത്തു. ബാക്കിയുള്ളവരൊക്കെ മിണ്ടാതിരിക്കുയാണ് ചെയ്തത്. ഇവരുടെ നിലപാടെന്താണെന്ന് അറിയില്ല.
പക്ഷേ, മൗനം പാലിക്കുക എന്നതും ഒരു തരത്തില്‍ എന്നെ എതിര്‍ക്കുന്നു എന്ന് തന്നെയാവുമല്ലോ. എന്റെ സീനിയറുടെ പിന്തുണ ഉണ്ട്. രഹസ്യമായി എന്നെ അനുകൂലിച്ച് സംസാരിച്ച പലരുമുണ്ട്.
അവര്‍ക്കൊന്നും പരസ്യമായി എന്നെ അനുകൂലിക്കാനുള്ള ധൈര്യമുണ്ടാവില്ല. കാരണം തുറന്ന് പറഞ്ഞ എന്നെ എങ്ങനെയാണ് നേരിട്ടതെന്ന് എല്ലാവരും കണ്ടതാണ്. അപ്പോള്‍ എന്നെ പരസ്യമായി പിന്തുണക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും.
മാപ്പ് പറയില്ലെന്ന് അണിമ വ്യക്തമാക്കിയതോടെ അണിമയ്‌ക്കെതിരെയുള്ള നടപടിയുമായി മുന്നോട്ട് പോകാനാവുമല്ലോ സാധ്യത. എന്താണ് അണിമയുടെ നിലപാട്
ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. മാപ്പ് പറഞ്ഞിട്ട് എന്നെ തിരിച്ചെടുക്കാന്‍ പോകുന്നില്ല.