| Friday, 12th June 2020, 6:28 pm

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ 'എമേസ്' ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്‌സി സെന്ററായ എമേസ് (ആസ്റ്റര്‍ മിംസ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി) പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍  ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യൂണിറ്റ് ഉദ്ഘാടനം പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പുറമെ എപ്പിലെപ്‌സി ശസ്ത്രക്രിയ, തലച്ചോറിനുള്ളിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അപസ്മാരം ഇല്ലാതാക്കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, കഴുത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കുന്ന വെഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കുന്ന വേഗസ് നര്‍വ് സ്റ്റിമുലേഷന്‍, വീഡിയോ ഇ ഇ ജി, ഇന്‍വാസീവ് ഇ ഇ ജി മോണിറ്ററിംഗ് മുതലായവയെല്ലാം എമേസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് എമേസ് പ്രവര്‍ത്തിക്കുന്നത്.

ചടങ്ങില്‍ ശ്രീ. സമീര്‍ പി ടി (സി. ഒ. ഒ), ഡോ. നൗഫല്‍ ബഷീര്‍, ഡോ. അബ്ദുറഹ്മാന്‍, ഡോ. മുരളീ കൃഷ്ണന്‍, ഡോ.ശ്രീകുമാര്‍, ഡോ. അരുണ്‍ കുമാര്‍, ഡോ. ശ്രീവിദ്യ, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. പോള്‍ ആലപ്പാട്ട്, എന്നിവര്‍ സംസാരിച്ചു.

We use cookies to give you the best possible experience. Learn more