Kerala News
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 28, 04:27 pm
Friday, 28th February 2025, 9:57 pm

കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്.

കഴിഞ്ഞ 13 ദിവസങ്ങളായി ജിസ്‌ന രോഗം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന വൈകിട്ടായിരുന്നു മരണം.

അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ജിസ്‌നയ്ക്ക് ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. പനിയും കാലിന് നീരും ഉണ്ടായിരുന്നതായും നില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗത്തിന്റെ ഉറവിടം നിലവില്‍ വ്യക്തമല്ല. പെരുവയല്‍ സ്വദേശിയായ ജിസ്‌നയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിലെ ജലാശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

Content Highlight: Kozhikode amoebic encephalitis; The woman died while undergoing treatment