കൊവിഡ്-19 ബാധിച്ച് കുവൈറ്റില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് കുവൈറ്റിലെ ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏപ്രില്‍ 20 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈറ്റില്‍ സ്വന്തമായി കമ്പനി നടത്തി വരികയായിരുന്നു മഹറൂഫ്. മഹറൂഫിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കുവൈറ്റിലാണ്.
93 ഇന്ത്യക്കാര്‍ക്കടക്കം 242 പേര്‍ക്കാണ് ഇന്ന് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ആകെ 4619 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചു. 33 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 101 പേരടക്കം ആകെ 1703 പേര്‍ ഇവിടെ കൊവിഡ് രോഗ വിമുക്തി നേടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.