കോഴിക്കോട്: ഹിമോഫീലിയ ബാധിച്ച 19 കാരന്റെ രക്തം പരിശോധിച്ച് എച്ച്.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി റിപ്പോര്‍ട്ട് നല്‍കിയ ലാബ് പൂട്ടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള ആലിയ ഡയഗ്നോസിസാണ് പൂട്ടിച്ചത്.
തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ലാബിനെതിരെ ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ യുവാവ് ചികിത്സയുടെ ഭാഗമായി രക്തം മാറാന്‍ ബുധനാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് യുവാവിന് എലിസ ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
Dont Miss മോദീ, അമിത് ഷാ, ഞാന്‍ തൂക്കിലേറ്റപ്പെടാം; എന്നാല്‍ അതിന് മുന്‍പ് നിങ്ങളെ വേരോടെ പിഴുതെടുക്കും; മുന്നറിയിപ്പുമായി ലാലു പ്രസാദ് യാദവ്
മെഡിക്കല്‍ കോളജ് ലാബ് അടച്ചതിനാല്‍ സ്വകാര്യലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി പോസിറ്റിവ് ഫലം നല്‍കുകയായിരുന്നു. എച്ച്.ഐ.വിയുടെ കൂടിയ അളവായ 5.32 ആണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.
ഇതുകണ്ട ഡോക്ടര്‍ വീണ്ടും രക്തപരിശോധന നിര്‍ദേശിച്ചു. മറ്റൊരു സ്വകാര്യലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി നെഗറ്റീവാണെന്നായിരുന്നു ഫലം.
വ്യാഴാഴ്ച വീണ്ടും മറ്റൊരു ലാബില്‍ രക്തം പരിശോധിച്ച് എച്ച്.ഐ.വി ഇല്ലെന്ന് സ്ഥിരീകരിച്ചു. എച്ച്.ഐ.വി പോസിറ്റീവെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ തങ്ങള്‍ അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദമായിരുന്നെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.