നിപ ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പി.ജി വിദ്യാര്‍ത്ഥികളെ മാത്രം നിയമിക്കുന്നുവെന്ന് ആരോപണം
Nipah virus
നിപ ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പി.ജി വിദ്യാര്‍ത്ഥികളെ മാത്രം നിയമിക്കുന്നുവെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2018, 2:43 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപാ ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പി.ജി വിദ്യാര്‍ത്ഥികളെ മാത്രം നിയമിക്കുന്നുവെന്ന് ആരോപണം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്നലെ പുറത്തിറക്കിയ ഡ്യൂട്ടി ലിസ്റ്റ് പ്രകാരം ഒരാള്‍ പോലും പെര്‍മെനന്റ് സ്റ്റാഫ് ഇല്ലെന്ന ആരോപണമാണ് ഉയരുന്നത്. സീനിയര്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പി.ജി വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അടുത്ത മാസം 10 വരെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. നിപാ ലക്ഷങ്ങളോടെ ചികിത്സ തേടുന്നവരെയെല്ലാം ഇപ്പോഴും ഐസൊലേഷന്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. ഇവിടെയാണ് പി.ജി വിദ്യാര്‍ത്തികളെ ഡ്യൂട്ടിക്കിടുന്നത്.


Dont Miss കറന്‍സിയില്‍ നിന്നും ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദുമഹാസഭ: പരിഹാസവുമായി സോഷ്യല്‍ മീഡിയ


ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കൂടുതല്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും എയിംസുമായി ബന്ധപ്പെട്ട് എന്‍ 95 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

നിപ പോലുള്ള പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി.

നിലവില്‍ വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.

നിപ പോലുള്ള പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി.

വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം പുതിയ കേസുകള്‍ ഇപ്പോള്‍ വരുന്നില്ല. നേരത്തെ രോഗം വന്നു മരിച്ചവരുമായി ബന്ധമുള്ളവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലാണ്. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികളില്‍ നിന്നും രോഗിയുമായി ബന്ധമുള്ളവര്‍ വിട്ടു നില്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.