Daily News
കോഴിക്കോട് കുറ്റ്യാടിയില്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 13, 05:11 am
Friday, 13th November 2015, 10:41 am

blast-01
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബേറില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കുറ്റ്യാടി സ്റ്റാന്റിനടുത്തുള്ള കടയ്ക്ക് സമീപത്തേക്ക് ബൈക്കില്‍ വന്ന സംഘം ബോംബെറിയുകയായിരുന്നു.

ബോംബെറിഞ്ഞശേഷം ബിനുവധക്കേസിലെ പ്രതി നിസാറിനെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. നിസാറിന്റെ പര്‍ദ്ദ കടയ്ക്ക് നേരെയാണ് ബോംബോറുണ്ടായത്.

കല്ലാച്ചി തെരുവം പറമ്പത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബിനുവിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് നിസാര്‍.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.  നിസാറിനെ കൂടാതെ മുഹമ്മദ്, കുഞ്ഞബ്ദുളള എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റ്യാടി- വടകര ജംഗ്ഷനിലാണ് സംഭവം. ബസ് സ്റ്റാന്റില്‍ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം നടന്നത്.

മൂന്നു തവണ ബോംബ് പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. കട ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.