'അരച്ചാലും ചാലിച്ചാലും കൊറോണ പോവില്ല, കൈയ്യിലെ കാശേ പോവൂ', വ്യാജന്‍മാരെ സൂക്ഷിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
COVID-19
'അരച്ചാലും ചാലിച്ചാലും കൊറോണ പോവില്ല, കൈയ്യിലെ കാശേ പോവൂ', വ്യാജന്‍മാരെ സൂക്ഷിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 12:04 am

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനിടെ കൊവിഡിനെതിരെ അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു. മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നാണ് കലക്ടര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ… മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. ശാസ്ത്രീയ ചികിത്സ മാത്രം അവലംബിക്കുക..ശാരീരിക അകലം – മാസ്‌ക് – സോപ്പ്,’ സാംബശിവ റാവു ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ശനിയാഴ്ച 2172 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക