Kerala News
ജോയ് മാത്യുവിനൊപ്പം ഒരു സായാഹ്നം; കോഴിക്കോട് ആര്‍ട്‌സ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 10, 12:09 pm
Friday, 10th May 2019, 5:39 pm

കോഴിക്കോട്: കോഴിക്കോട് ആര്‍ട്‌സ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒത്തുകൂടുന്നു. പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ആര്‍ട്‌സ് സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 11 ശനിയാഴ്ച കോഴിക്കോട് അളകാപുരിയില്‍ വെച്ചാണ് കൂട്ടായ്മ ഒത്തുകൂടുന്നത്.

സിനിമ പ്രവര്‍ത്തകന്‍ ജോയ് മാത്യവിനോടൊപ്പം കൂടിയിരിക്കുന്ന പരിപാടി വൈകീട്ട് അഞ്ചുമണിക്കാണ്. വിവിധ മേഖലകളിലെ പ്രഗല്‍ഭരുമായി മാസാമാസം നടത്തുന്ന ഒത്തുചേരലിന്റെ ആദ്യ പടിയായിട്ടാണ് സംഗമം നടത്തുന്നത്.