| Tuesday, 1st October 2019, 9:03 pm

BREAKING NEWS: കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നു, 13 പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് പഴയകടല്‍പ്പാലം തകര്‍ന്നു. സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. 13 പേര്‍ക്ക് പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 7.45 ഓടെയാണ് സംഭവം

കോണ്‍ഗ്രീറ്റ് സ്ലാബിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടവിവരമറിഞ്ഞ് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ്.സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.

We use cookies to give you the best possible experience. Learn more