കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു; ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ്
India
കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു; ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st July 2020, 3:25 pm

കോഴിക്കോട്: കൊയിലാണ്ടിയിലെ അശ്വിനി ആശുപത്രി അടച്ചു. ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. ആരോഗ്യവകുപ്പാണ് ആശുപത്രി അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

നഗരസഭയിലെ 41ാം വാര്‍ഡില്‍ താമസിച്ചിരുന്ന രോഗിയെ 24ാം തിയതിയാണ് രോഗലക്ഷണങ്ങളോടെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം ഇവിടെ ചികിത്സയിലുണ്ടായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അശ്വിനി ആശുപത്രി അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.

രോഗിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 704 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത്.

ഇതില്‍ 172 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 148 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.യിലുമാണ് ചികിത്സയിലുള്ളത്.

93 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.യിലും 10 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും ഒരാള്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.

കോഴിക്കോട് സ്വദേശിയായ ഒരാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയില്‍ തുടരുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഇന്നലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പെരുവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 – മുണ്ടക്കല്‍, വാര്‍ഡ് 7 – പെരുവയല്‍ നോര്‍ത്ത്, കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 – കുടത്തുംപൊയില്‍ വാര്‍ഡ് 12 – വളപ്പില്‍താഴം, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 – എടക്കളം വെസ്റ്റ്, കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡ് 38 – മീഞ്ചന്ത വാര്‍ഡ് 34 – മാങ്കാവ്, രാമനാട്ടുകര മുന്‍സിപാലിറ്റി വാര്‍ഡ് 20 – രാമനാട്ടുകര വെസ്റ്റ് എന്നീ മേഖലകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ